സ്​ത്രീശക്​തിയുടെ വീരകഥകൾ കേൾക്കാം

ദോ​ഹ: മാർച്ച്​ എട്ടിന്​ ലോകവനിതാദിനമായി ആചരിക്കുന്നു. സ​മൂ​ഹ​ത്തി​ല്‍ വ​നി​ത​ക​ളു​ടെ പ​ങ്കാ​ളി​ത്ത​വും ച ​രി​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ നേ​ട്ട​ങ്ങ​ളും അ​റി​യി​ക്കുന്ന തരത്തിൽ വി​വി​ധ പ​രി​പാ​ടി​ക​ളാണ്​ ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ലൈ​ബ്ര​റിയിൽ ഒരുക്കിയിരിക്കുന്നത്​. മാ​ര്‍ച്ച് മാ​സം മു​ഴു​വ​ന്‍ ഖ​ത്ത​രി സ​മൂ​ഹ​ത്തി​ല്‍ വ​നി​ ത​ക​ള്‍ ചെ​ലു​ത്തി​യ സ്വാ​ധീ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​കളും ന​ട​ത്തും. പൊ​തു​ജ​ന​ങ്ങ​ൾക്ക്​ പ​ െങ്കടുക്കാം. ഏ​ഴാം തി​യ്യ​തി മു​ഴു​ദി​ന പ​രി​പാ​ടി​ക​ളാ​ണ് ലൈ​ബ്ര​റി​യി​ല്‍ അ​ര​ങ്ങേ​റു​ക. ല​ക്ച​റു​ക​ള്‍, ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍, വീ​ഡി​യോ പ്ര​ദ​ര്‍ശ​നം എ​ന്നി​വ​യുണ്ടാകും. ഇ​സ്​ലാ​മി​ക ക​ല​യി​ലും ച​രി​ത്ര​ത്തി​ലും സ്ത്രീ​ക​ളു​ടെ സ്വാ​ധീ​നം വ​ര​ച്ചു​കാ​ട്ടുന്ന പരിപാടികളും ഉണ്ട്​. പ്ര​ശ​സ്ത ചി​ത്ര​കാ​രി ഡോ. ​വീ​ദ അ​ഹ​മ്മ​ദ് വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ​കാ​ലി​ക ഇ​ന്ത്യ​ന്‍-പാ​കി​സ്താ​നി ക​ല​യി​ല്‍ പേ​ര്‍ഷ്യ​ന്‍^മു​ഗ​ള്‍ ചി​ത്ര​ക​ല ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തെ കു​റി​ച്ച് ഓ​ക്സ്ഫോ​ര്‍ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് ഡോ. ​വീ​ദ അ​ഹ​മ്മ​ദ് പ​ഠ​നം ന​ട​ത്തി​യ​ത്.

ലോ​ക​വ​നി​താ ദി​ന​മാ​യ മാ​ര്‍ച്ച് എ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ പ്ര​മു​ഖ ഖ​ത്ത​രി വ​നി​ത​ക​ളു​ടെ വി​ജ​യ ക​ഥ​ക​ള്‍ കേ​ള്‍ക്കാ​ന്‍ സ​ന്ദ​ര്‍ശ​ക​ര്‍ക്ക് അ​വ​സ​ര​മു​ണ്ടാ​കും. ഖ​ത്ത​റി​ലെ പ്ര​ഥ​മ അ​റ​ബി​ക് ഓ​ഡി​യോ​ബു​ക്കി​ന് പി​റ​കി​ല്‍ പ്ര​വ​ര്‍ത്തി​ച്ച റാ​ഷ അ​ല്‍ സു​ലൈ​ത്തി, ഇ​ ഷോ​പ്പിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ പ​ര്‍പ്ള്‍ ബോ​ക്സി​​​െൻറ പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍ ഷാ​സ അ​ലി, സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ ഹി​സ്സ ഹ​മീ​ദ്, ഫാ​ഷ​ന്‍ ഡി​സൈ​ന​റും ആ​ക്ടി​വി​സ്​റ്റ​ു​മാ​യ ഇ​ല്‍ഹാം അ​ല്‍ അ​ന്‍സാ​രി, ക​ഷ്ത റ​സ്റ്റോ​റ​ൻറി​േൻറയും ഷെ​ഫ് നൗ​ഫ് ക​മ്പ​നി ഫോ​ര്‍ റ​സ്റ്റോ​റ​ൻറ്​ മാ​നേ​ജ്മെ​ൻറി​േൻറ​യും സ്ഥാ​പ​ക നൗ​ഫ് അ​ല്‍ മ​ര്‍റി, ഇത്​ലാ​ഖ് പ്രൊ​ജ​ക്ട് മാ​നേ​ജ്മ​െൻറ്​ ക​മ്പ​നി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ര്‍ ഡോ. ​ല​തീ​ഫ അ​ല്‍ ദ​ര്‍വീ​ഷ് എ​ന്നി​വ​രാ​ണ് ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഖ​ത്ത​ര്‍ എ​യ​ര്‍വെ​യ്സി​​​െൻറ ഔ​ദ്യോ​ഗി​ക സം​ഗീ​ത സം​വി​ധാ​യി​ക​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ദാ​ന അ​ല്‍ ഫ​ര്‍ദാ​ന്‍ 13ന്​ ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.

ഖ​ത്ത​രി സ​മൂ​ഹ​ത്തി​ല്‍ വ​നി​ത​ക​ള്‍ തു​ട​ര്‍ച്ച​യാ​യി പ്ര​ധാ​ന പ​ങ്കാ​ളി​ത്തം വ​ഹി​ച്ച​താ​യി ഖ​ത്ത​ര്‍ നാ​ഷ​ണ​ല്‍ ലൈ​ബ്ര​റി റി​സ​ര്‍ച്ച് ആ​ൻറ്​ ലേ​ണിം​ഗ് സ​ര്‍വീ​സ​സ് ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ര്‍ ഹി​ന്ദ് അ​ല്‍ ഖു​ലൈ​ഫി പ​റ​ഞ്ഞു. ത​ങ്ങ​ള്‍ക്കു ചു​റ്റു​മു​ള്ള​വ​രി​ല്‍ ഗു​ണ​പ​ര​മാ​യ പ​രി​ണി​ത ഫ​ല​ങ്ങ​ള്‍ അ​വ​ര്‍ക്ക് സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു. സ​മൂ​ഹ​ത്തി​ന് ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഗു​ണം ല​ഭി​ക്കു​ന്ന കാ​ര്‍ഷി​ക ശി​ല്‍പ​ശാ​ല 16നും ​മാ​തൃ​ദി​നാ​ഘോ​ഷം 21നും ​ന​ട​ക്കും. വ​നി​ത​ക​ള്‍ക്ക് ത​ങ്ങ​ളു​ടെ ആ​ന്ത​രി​ക ശ​ക്തി​യും ഊ​ര്‍ജ്ജ​വും മ​ന​സ്സി​ലാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ ന​താ​ലി കെ​ല്ലി​യു​ടെ പ്ര​ത്യേ​ക ശ​ബ്ദ ധ്യാ​ന ശി​ല്‍പ​ശാ​ല 26ന് ​ന​ട​ക്കും.

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ
ദോഹ: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ വനിതാവിഭാഗം അ​ന്താ​രാ​ഷ്​ട്ര വ​നി​താ ദി​ന​മാ​ച​രി​ക്കു​ന്നു. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നും സ​മ​ത്വ​ത്തി​നും എ​റെ പ്രാ​ധാ​ന്യം ക​ൽപി​ക്കു​ക​യും അ​തി​നു​വേ​ണ്ടി വ​നി​ത​ക​ളെ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ മുൻപന്തിയിലാണ്​ ഫെ​ഡ​റേ​ഷ​ൻ. മാ​ർ​ച്ച് എട്ടിന്​ മദീന ഖലീഫ ട്രെയിൻസ്​റ്റം കമ്പ്യൂട്ടർ ട്രെയ്​നിങ്​ സ​െൻററിൽ ​ൈവകുന്നേരം 4.30 മുതൽ ഏഴ്​വരെയാണ്​ പരിപാടി. ഖത്തർ സായുധസേനയിലെ ഡോ. റിനി ഷൗക്കത്ത്​ ‘സ്ത്രീ​ക​ൾ ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ’ വിഷയത്തിൽ സംസാരിക്കും. ഡോ. പി.കെ. മീര കാൻസർ പരിശോധന വിഷയത്തിൽ സംസാരിക്കും. സ്​ത്രീകൾക്കും കുട്ടികൾക്കും വിവിധ മൽസരങ്ങളും നടത്തും.

സം​സ്കൃ​തി വ​നി​താ​വേ​ദി
ദോഹ: ലോ​ക വ​നി​താ​ദി​ന​ത്തിൽ സം​സ്കൃ​തി വ​നി​താ​വേ​ദി വിവിധ പരിപാടികൾ നടത്തും. മൂന്നു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ മാ​ർ​ച്ച് എട്ടിന്​വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഐ​സി​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കും. കേ​ര​ള സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​റും എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. പി എ​സ് ശ്രീ​ക​ല ‘സ്ത്രീ ​പ​ദ​വി​യും സാ​മൂ​ഹ്യ നീ​തി​യും’ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള ന​വോ​ത്ഥാ​ന​ത്തി​​േൻറ​യും സ്ത്രീ ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും ച​രി​ത്രം പ​റ​യു​ന്ന സം​ഗീ​ത​നൃ​ത്ത​ദൃ​ശ്യാ​വി​ഷ്കാ​രം ‘പെ​ണ്ണ​ട​യാ​ള​ങ്ങ​ൾ’ അ​ര​ങ്ങേ​റും. 80ഓ​ളം ക​ലാ​കാ​രി​ക​ൾ അ​ര​ങ്ങി​ലെ​ത്തു​ം. ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സം​സ്കൃ​തി വ​നി​താ​വേ​ദി​യി​ലെ ക​ലാ​കാ​രി​ക​ളാ​ണ്.

Tags:    
News Summary - international womens day-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.