Posted On
date_range Updated On
date_range അന്താരാഷ്ട്ര ഭക്ഷ്യമേള; കിയോസ്ക് രജിസ്ട്രേഷൻ തുടങ്ങി
ദോഹ: ഖത്തറിലെ ഭക്ഷണ പ്രേമികളുടെ ആഗോള ഉത്സവമായി അരങ്ങേറാൻ ഒരുങ്ങുന്ന അന്താരാഷ്ട്ര ഭക്ഷ്യ മേളയുടെ കിയോസ്ക് രജിസ്ട്രേഷന് തുടക്കമായി. അടുത്തവർഷം നടക്കുന്ന ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ (ക്യു.ഐ.എഫ്.എഫ്) മേളയുടെ രജിസ്ട്രേഷൻ ഖത്തർ ടൂറിസം പോർട്ടൽ വഴിയാണ് ആരംഭിച്ചത്.
ഹോം ബിസിനസ്, പ്രാദേശികം, അന്തർദേശീയ തലത്തിൽ കിയോസ്കുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഖത്തറിന്റെയും അന്താരാഷ്ട്ര തലത്തിലെയും ഭക്ഷ്യ രുചിവൈവിധ്യങ്ങളുടെ ആഘോഷമായ ഭക്ഷ്യമേളയിൽ ഓരോ വർഷവും പതിനായിരങ്ങളാണ് സന്ദർശകരായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.