ദോഹ: ഇൻസ്പയറിങ് ലീഡേഴ്സ് ക്ലബ് നേതൃത്വത്തിൽ പ്രസംഗ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ഇസ്ലാമിക പണ്ഡിതൻ യൂസുഫ് അൻസാരിയുടെ പരിശീലനം നയിച്ചു. പ്രസംഗകലയെ സ്കൂൾപഠനത്തോടൊപ്പം സമന്വയിപ്പിച്ച് വിദ്യാർഥികളെ ആത്മവിശ്വാസത്തോടെ സംവദിക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യവുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
‘ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പഠിക്കുക’ വിഷയത്തിൽ നടന്ന പരിശീലനക്കളരിയിൽ എങ്ങനെ നല്ല പ്രസംഗകൻ ആവാം, എന്ത് പ്രസംഗിക്കണം, വായനയുടെ പ്രാധാന്യം തുടങ്ങിയവ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ടേബ്ൾ ടോപിക്സ് മത്സരത്തിൽ അസീൽ, അബ്ദുൽ ഗഫൂർ എന്നിവർ സമ്മാനങ്ങൾ കരസ്ഥമാക്കി. മുഹമ്മദ് സുബിൻ, ഷംനാദ് പേയാട്, ജൈസൽ എ.കെ, സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ക്ലബ് പ്രസിഡന്റ് അൻവർഷാ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.