ദോഹ: ഖത്തർ-ഇന്ത്യ സാംസ്കാരികവർഷാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ എംബസി രണ്ടാമത് എക്സിബിഷൻ നടത്തുന്നു. കതാറയിൽ ഇസ്ലാമിക് കാലിഗ്രഫിയുടെ പ്രദർശനം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ദാവൂദി ബഹ്റ കലാകാരന്മാരുെട കൂട്ടായ്മയുമായി സഹകരിച്ച് നടത്തിയ പ്രദർശനം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇതിെൻറ തുടർച്ചയായി കതാറ സാംസ്കാരികകേന്ദ്രത്തിൽ ആഗസ്റ്റ് ഒന്നുമുതൽ 13വരെ പുതിയ പ്രദർശനം നടത്തും. ‘മുൽതഖ അൽ ഖുലുബ് വൽ ഫുനുൻ’ അഥവാ ഹൃദയങ്ങളുെടയും കരവിരുതുകളുടെയും കൂടിേച്ചരൽ’ എന്ന പേരിലാണിത്.
കതാറ ബിൽഡിങ് നമ്പർ 18ലെ രണ്ടാം ഗാലറിയിലാണ് പ്രദർശനം. കലാകാരന്മാരുടെ കൂട്ടായ്മയായ അൻവാർ അൽ ഫുനുൻ റേഡിയൻറ് ആർട്സിെൻറ നേതൃത്വത്തിെല പരിപാടിയിൽ കലാകാരന്മാർ അവരുടെ വിവിധ മേഖലകളിലെ കഴിവുകൾ പ്രദർശിപ്പിക്കും. സാമിന സചക്, മുഹമ്മദ് മൊയ്നി, മുഇസ് നഗ്പുർവാല, അലിഅസ്ഗർ വസിരി, മസ്ഹർ നിസാർ, ജസർ ബുർഹാനി, ബുർഹാനുദ്ദീൻ നാഗർവാല എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദർശനത്തിൽ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.