ഖത്തർ അമീർ ഇന്ത്യയിലേക്ക്; ദ്വിദിന സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കം

ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലേക്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണ പ്രകാരമുള്ള സന്ദർശനത്തിന് ഫെബ്രുവരി 17ന് തുടക്കമാവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രണ്ടു ദിവസത്തെ സന്ദർശനത്തിൽ മന്ത്രിമാർ, മുതിർന്ന ഉ​ദ്യോഗസ്ഥർ, വ്യാപാര-​വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉന്നത സംഘം അമീറിനെ ഇന്ത്യൻ യാത്രയിൽ അനുഗമിക്കും. അമീറായി ചുമതലയേറ്റ ശേഷം 2015 മാർച്ചിലായിരുന്നു ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദ്യ ഇന്ത്യാ സന്ദർശനം.

ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിലും വ്യപാര, നിക്ഷേപ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിലും അമീറിന്റെ ഇന്ത്യാ സന്ദർശനം പ്രധാനമായി മാറും. എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിനെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്.

 എ​ട്ട​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കു​കൂ​ടി അ​ഭി​മാ​ന​മാ​യി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന പ്ര​ഖ്യാ​പ​നം. ശ​നി​യാ​ഴ്ച ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് അ​മീ​റി​ന്റെ ദ്വി​ദി​ന സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച് വാ​ർ​ത്ത​ക്കു​റി​പ്പി​റ​ക്കി​യ​ത്. 10 വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണ് ഖ​ത്ത​ർ അ​മീ​ർ ഇ​ന്ത്യ​യി​ലേ​ക്ക് വീ​ണ്ടും യാ​ത്ര പു​റ​പ്പെ​ടു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സ​ന്ദ​ർ​ശ​ന​ത്തി​നു​ണ്ട്.

2013ൽ ​അ​മീ​റാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ ര​ണ്ടാം വ​ർ​ഷ​ത്തി​ലാ​യി​രു​ന്നു ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ ആ​ദ്യ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം. ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി​സ​മൂ​ഹം എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ മ​ണ്ണി​ലേ​ക്കു​ള്ള അ​മീ​റി​ന്റെ ആ​ദ്യ സ​ന്ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ശേ​ഷം, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 2016ലും ​ഏ​റ്റ​വും ഒ​ടു​വി​ലാ​യി 2024 ഫെ​ബ്രു​വ​രി​യി​ലും ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ചു. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 14, 15 തീ​യ​തി​ക​ളി​ൽ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പാ​ണ് ദോ​ഹ​യി​ൽ ല​ഭി​ച്ചി​രു​ന്ന​ത്. സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ അ​മീ​റി​നെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ മോ​ദി ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​ൽ ന​യ​ത​ന്ത്ര, വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഊ​ഷ്മ​ള​മാ​യ ബ​ന്ധം നി​ല​നി​ൽ​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഖ​ത്ത​ർ അ​മീ​റി​ന്റെ ന്യൂ​ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​മെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ​യു​ടെ പ്ര​ധാ​ന പ​ങ്കാ​ളി​കൂ​ടി​യാ​ണ് ഖ​ത്ത​ർ. 2022 -23 വ​ർ​ഷ​ങ്ങ​ളി​ൽ 1900 കോ​ടി ഡോ​ള​റി​ന്റെ വ്യാ​പാ​ര​മാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ന​ട​ന്ന​ത്. ഖ​ത്ത​ർ എ​ന​ർ​ജി​യും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ​വി​ത​ര​ണ​ക്കാ​രാ​യ പെ​ട്രോ​നെ​റ്റ് എ​ൽ.​എ​ൻ.​ജി​യും 20 വ​ർ​ഷ​ത്തെ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക വി​ത​ര​ണ​ത്തി​ലും ക​രാ​റി​ലെ​ത്തി​യി​രു​ന്നു.

2024 ഡി​സം​ബ​റി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​ജ​യ​ശ​ങ്ക​ർ ദോ​ഹ ഫോ​റ​ത്തി​ൽ പ​​ങ്കെ​ടു​ത്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി, വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി എ​ന്നി​വ​രു​മാ​യും സം​ഭാ​ഷ​ണം ന​ട​ത്തി. 2024 ഡി​സം​ബ​റി​ൽ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച് ഇ​ന്ത്യ​ൻ വാ​ണി​ജ്യ- വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന എ​ന​ർ​ജി വീ​ക്കി​ൽ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ്ദ് ശ​രി​ദ അ​ൽ ക​അ്ബി പ​​ങ്കെ​ടു​ത്തി​രു​ന്നു.

ഇ​ന്ത്യ​യും ഖ​ത്ത​റും 1999 മു​ത​ൽ ദീ​ർ​ഘ​കാ​ല ഊ​ർ​ജ പ​ങ്കാ​ളി​ത്തം ഇ​പ്പോ​ഴും ശ​ക്ത​മാ​യി തു​ട​ർ​ന്നു​വ​രു​ന്നു​ണ്ട്. 2028 മു​ത​ൽ 20 വ​ർ​ഷ​ത്തേ​ക്ക് 75 ല​ക്ഷം ട​ൺ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം കൈ​മാ​റു​ന്ന ക​രാ​റാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ​‘ഗെ​യ്‍ലി’​ന് ‘ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​കം’ ന​ൽ​കാ​ൻ ഖ​ത്ത​ർ എ​ന​ർ​ജി​യു​മാ​യി അ​ഞ്ചു​വ​ർ​ഷ ക​രാ​ർ അ​ടു​ത്തി​ടെ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​റി​ൽ​നി​ന്ന് നാ​ഫ്ത വി​ത​ര​ണ​ത്തി​ന് ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ ഹാ​ൽ​ഡി​യ പെ​ട്രോ​കെ​മി​ക്ക​ൽ​സും ക​രാ​റി​ലെ​ത്തി. 1400 കോ​ടി ​ഡോ​ള​ർ മൂ​ല്യ​വു​മാ​യി ഇ​ന്ത്യ​ക്കും ഖ​ത്ത​റി​നു​മി​ട​യി​ൽ വ്യാ​പാ​ര​ബ​ന്ധം സു​ദൃ​ഢ​മാ​ണ്.

ഇ​തി​നു​പു​റ​മെ​യാ​ണ് ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം. 8.35 ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണ് ഖ​ത്ത​റി​ൽ പ്ര​വാ​സി​ക​ളാ​യു​ള്ള​ത്. ഖ​ത്ത​റി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി​സ​മൂ​ഹ​മാ​യ ഇ​ന്ത്യ​ൻ സ​മൂ​ഹം ഖ​ത്ത​റി​ന്റെ വ​ള​ർ​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും വ​ലി​യ സം​ഭാ​വ​ന​ക​ളാ​ണ് അ​ർ​പ്പി​ക്കു​ന്ന​ത്. പ്ര​വാ​സി സ​മൂ​ഹ​വും ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് രാ​ഷ്ട്ര​നേ​താ​വി​ന്റെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

Tags:    
News Summary - India to host Qatar’s Emir for high level state visit on february 17-18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.