ദോഹ: പച്ചക്കറികൾക്ക് വില കുത്തനെ കുറഞ്ഞപ്പോൾ തക്കാളിക്ക് മാത്രം വി ല കൂടുന്നു. കഴിഞ്ഞ ദിവസങ്ങ ളിൽ ഒരു കിലോ തക്കാളിയുടെ വില ആറ് റിയാലി ൽ കൂടുതലാണ്.
പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുക ളിലും വലിയ വർധനവാണ് തക്കാളിക്കുള്ളത്. കഴിഞ്ഞ ആഴ്ചകളിൽ ഒരു കിലേ തക്കാളിക്ക് രണ്ടും മൂന്നും റി യാലായിരുന്നത് ഇന്നലെ എട്ടര റിയാലിനാണ് വിൽക്കുന്നത്.
ആഭ്യന്തര ഉൽപാദനം തികയാതെ വന്നതും ഇറ ക്കുമതി കുറച്ചതുമാണ് വില കൂടാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. ഇറക്കുമതിയിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഇത് പരിഹരിച്ചാൽ തക്കാളിയുടെ വില നിയന്ത്രിക്കാൻ കഴിയു മെന്ന് കച്ചവടക്കാർ അഭിപ്രായപ്പെട്ടു.
തക്കാളിയല്ലാത്ത മുഴുവൻ പച്ചക്കറികൾക്കും വലിയ രീതിയിലുള്ള വിലക്കുറവാണ് ഉള്ളത്. സെൻട്രൽ മാർക്ക റ്റിൽ ഏതൊരാൾക്കും മിതമായ നിരക്കിലാണ് നിലവിൽ പച്ചക്കറികൾ ലഭിക്കുന്നതെന്ന് മുഹമ്മദ് അൽഹാജിരി അഭിപ്രായപ്പെട്ടു. നിരവധി പച്ചക്കറികൾ ആഭ്യന്തരമായി തന്നെ ഉൽപാദിപ്പിച്ച് തുടങ്ങിയതിനാൽ വരും നാളുകൾ ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.