റഹീം റയ്യാെൻറ സ്മരണാർഥം രക്തദാന ക്യാമ്പ് നടത്തിയ ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർക്ക് ഹമദ് സാക്ഷ്യപത്രം നൽകിയപ്പോൾ
ദോഹ: ഖത്തറിലെ കോവിഡ് പോരാട്ടത്തിെൻറ മലയാളി മുഖമായി മാറി, ഒടുവിൽ മരണത്തിന് കീഴടങ്ങിയ ഇൻകാസ് പ്രവർത്തകനായിരുന്ന കണ്ണൂർ സ്വദേശി റഹീം റയ്യാെൻറ സ്മരണാർഥം ഖത്തർ ഇൻകാസ് യൂത്ത് വിങ് രക്തദാന ക്യാമ്പ് നടത്തി. റഹീം തുടങ്ങിവെച്ച സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് സഹപ്രവത്തകർ ഹമദ് ബ്ലഡ് ഡൊണേഷൻ സെൻററിൽ ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് പിടിമുറുക്കിയ സമയത്ത് പ്രവാസികൾക്കായി റഹീം നടത്തിയ സേവനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പകർച്ചവ്യാധിയുടെ ദുരിതത്തിൽ അകപ്പെട്ടവർക്ക് വൈദ്യ സഹായവും ഭക്ഷണവും എത്തിക്കുന്നതിന് പുറമേ തൊഴിൽ രഹിതർക്ക് നാട്ടിലെത്താൻ വിമാന ടിക്കറ്റുകൾ സാധ്യമാക്കുകയും ചെയ്തു. ഒടുവിൽ കോവിഡ് ബാധിതനായാണ് മരണത്തിന് കീഴടങ്ങിയത്. രക്തദാന ക്യാമ്പിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധിപേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.