ദോഹ: സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണത്തിനായി 32 കോടി രൂപ അനുവദിച്ച കേരള സർക്കാറിന്റെ നടപടി സ്വാഗതാർഹമാണെന്ന് ഇൻകാസ് ഖത്തർ. ഓണത്തിന് മുന്നോടിയായി പ്രവാസി ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത് പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. പ്രവാസികളുടെ ക്ഷേമം മുൻനിർത്തി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനെയും സർക്കാരിനെയും അഭിനന്ദിക്കുന്നതായി ഇൻകാസ് സെൻട്രൽ കമ്മിറ്റി അറിയിച്ചു. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും അവരുടെ പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടുന്നതിനും യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണയും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.