Posted On
date_range Updated On
date_range ഇൻകാസ് ഖത്തർ കുടുംബസംഗമം നാളെ
ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖത്തിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമത്തിൽ പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഭാവി കേരളത്തെ കുറിച്ചും സംസ്ഥാനത്തിന്റെ സാമ്പത്തിക വികസന രംഗത്തെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകളും വീക്ഷണവുമുള്ള പ്രതിപക്ഷനേതാവിന്റെ ഖത്തർ സന്ദർശനം പ്രതീക്ഷയോടെയാണ് മലയാളി പ്രവാസികൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.