ഇൻകാസ് കണ്ണൂർ ജില്ലാ ഭാരവാഹികൾ രക്തദാനത്തിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.

ഇൻകാസ് കണ്ണൂർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഇൻകാസ് കണ്ണൂർ ജില്ല കമ്മിറ്റി സ്ഥാപക അധ്യക്ഷൻ പി.കെ സുലൈമാന്റെയും മുൻ എക്സിക്യൂട്ടീവ് അംഗം റഹിം റയ്യാന്റെയും സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച്.എം.സി, റിയാദാ മെഡിക്കൽ സെന്റെർ എന്നിവരുമായി സഹകരിച്ചായിരുന്നു ക്യാമ്പ്.

ജില്ലാ കമ്മിറ്റി നേതൃത്വം നല്കിയ ഈ വർഷത്തെ രണ്ടാമത്തെ രക്തദാന ക്യാമ്പായിരുന്നു ഇത്. ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഷമീർ മട്ടന്നൂർ, സുരേഷ് കരിയാട്, നിയാസ് ചെരിപ്പത്ത്, മുബാറക്ക് അബ്ദുൾ അഹദ്, അനീഷ് ബാബു മുഴപ്പിലങ്ങാട്, പിയാസ് മാച്ചേരി, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂർ, ജംനാസ് മാലൂർ, നിയാദ് എ പി, പ്രശോഭ് നമ്പ്യാർ, സന്തോഷ് ജോസഫ്, റിജീഷ് തോട്ടട, ദർശൻലാൽ, ജിജിത്ത്, പ്രദുൽ കോപ്പാലം, ജുനൈദ് സുലൈമാൻ, സഫ്നാസ് പള്ളിക്കൽ, സജീർ പള്ളിക്കൽ, ഷബീർ സി പി എന്നിവർ നേതൃത്വം നല്കി.

Tags:    
News Summary - Incas Kannur Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT