Posted On
date_range Updated On
date_range വാണിജ്യ സ്ഥാപനങ്ങളിൽ 112 നിയമ ലംഘനങ്ങൾ
ദോഹ: ഖത്തറില്‍ നവംബര്‍ മാസത്തില്‍ വാണിജ്യ മന്ത്രാലയം നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 112 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. കാലാവധി കഴിഞ്ഞ ഉല്പന്നങ്ങള്, തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരസ്യങ്ങൾ, ഗാരൻറിയിലെ വീഴ്ച, ഓഫറിലെയും ഉൽപന്നങ്ങളിലെയും പിഴവുകൾ, പഴം-പച്ചക്കറികളുടെ വിലവിവരം പ്രദർശിപ്പിക്കാത്ത സംഭവങ്ങൾ തുടങ്ങി വിവിധ ലംഘനങ്ങൾക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചത്.
നിയമങ്ങള്‍ ലംഘിക്കുന്ന ഷോപ്പുകള്‍ക്ക് സ്ഥാപനം അടച്ചുപൂട്ടുന്നത് മുതല്‍ 5,000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെ പിഴകള്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.