ദോഹ: യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷയും നിലവാരവും ശക്തിപ്പെടുത്തുന്നു. ഇതിെൻറ ഭാഗമായി പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ പ്രതിനിധികള്‍ ഖത്തറിലെ യൂറോപ്യന്‍ രാജ്യങ്ങളുടെ എംബസികളിലെ കൊമേഴ്സ്യല്‍ അറ്റാഷെമാരുമായി ചര്‍ച്ച നടത്തി. യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിലെ വാണിജ്യ വിഭാഗം തലവന്‍ ലൂസി ബെര്‍ഗര്‍ യോഗത്തില്‍ പങ്കെടുത്തു. ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സഹകരിച്ചുപ്രവര്ത്തിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച.
പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍ ഭക്ഷ്യോത്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇലക്ട്രോണിക് സംവിധാനത്തിെൻറ രൂപീകരണം ചര്‍ച്ചയായി. എല്ലാ കക്ഷികളുടെയും താല്പര്യങ്ങള് പരിപാലിക്കുന്നതിെൻറ ഭാഗമായി സഹകരണവും ആശയവിനിമയവും തുടരേണ്ടതിെൻറ പ്രാധാന്യം ഇരുവരും എടുത്തുപറഞ്ഞു. ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിെൻറ ബന്ധപ്പെട്ട വകുപ്പുകള്‍ നിലവില്‍ സ്വീകരിച്ചുപോരുന്ന നടപടിക്രമങ്ങളെക്കുറിച്ചും ഏറ്റവും മികച്ച രാജ്യാന്തര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഭാവിയില്‍ വികസിപ്പിക്കുന്ന പദ്ധതികളെക്കുറിച്ചും ഖത്തര്‍ സംഘം വിശദീകരിച്ചു. ഈ വിഷയത്തില്‍ ഖത്തറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള താല്പര്യവും സന്നദ്ധതയും യൂറോപ്യന്‍ രാജ്യങ്ങളുടെ വാണിജ്യപ്രതിനിധികള് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.