Posted On
date_range Updated On
date_range റിയാദ്, ദമ്മാം സർവിസുകൾ താൽക്കാലികമായി റദ്ദാക്കി ഖത്തർ എയർവേസ്
ദോഹ: സൗദി അറേബ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് (RUH), ദമ്മാം (DMM) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ സർവിസുകൾ എത്ര ദിവസത്തേക്കാണ് നിർത്തിവെക്കുന്നത് എന്ന കാര്യം എയർലൈൻ വ്യക്തമാക്കിയിട്ടില്ല. സംഘർഷ സാഹചര്യത്തിൽ നേരത്തേ, വെള്ളി, ശനി ദിവസങ്ങളിലെ സർവിസ് റദ്ദാക്കിയിരുന്നു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് മുൻഗണന നൽകുന്നത്. സംഘർഷ സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ഖത്തർ എയർവേസ് നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ qatarairways.com സന്ദർശിച്ചോ അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴിയോ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.