വിവിധ സർവകലാശാല വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ ഇഫ്താർ
ദോഹ: ഖത്തറിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ ഇഫ്താർ സംഗമം നടത്തി. സി.ഐ.സി മദീന ഖലീഫ സോണിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ 50ഓളം വിദ്യാർഥികൾ പങ്കെടുത്തു. സി.ഐ.സി മദീന സോണൽ പ്രസിഡന്റ് വി.എൻ. അബ്ദുൽ ഹമീദ് വിദ്യാർഥികളുമായി സംവദിച്ചു.
സോണൽ വൈസ് പ്രസിഡന്റ് നഈം അഹ്മദ്, സെക്രട്ടറി അബ്ദുൽ കബീർ, മുഹമ്മദ് ജമാൽ, നൗഫൽ പാലേരി, മുഫീദ് ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.