Posted On
date_range Updated On
date_range െഎഡിയൽ ഇന്ത്യൻ സ്കൂൾ െഎക്യരാഷ്ട്രസഭ ദിനം ആഘോഷിച്ചു
ദോഹ: െഎക്യരാഷ്ട്രസഭയുടെ 73ാം വാർഷികം െഎഡിയൽ ഇന്ത്യൻ സ്കൂളിൽ ആഘോഷിച്ചു. അഭയാർഥികൾക്കൊപ്പം നില കൊള്ളുക എന്ന ആശയത്തിലൂന്നി സോഷ്യൽ സയൻസസ് വിഭാഗമാണ് െഎക്യരാഷ്ട്രസഭ ദിനം ആഘോഷിച്ചത്. യു.എൻ. ഗീതം പാടിയും െഎക്യരാഷ്ട്രസഭ രക്ഷാസമിതി സെഷെൻറ മാതൃക കുട്ടികൾ അവതരിപ്പിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളെയും പത്ത് താൽക്കാലിക അംഗങ്ങളെയും പ്രതിനിധീകരിച്ച് കുട്ടികൾ ലിബിയൻ പ്രതിസന്ധിയാണ് ചർച്ച ചെയ്തത്. മനുഷ്യാവകാശങ്ങളെ കുറിച്ച ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു. ആർ. ശ്രേയസ് സ്വാഗതവും അനസ് നന്ദിയും പറഞ്ഞു. ജൂനിയർ വിഭാഗത്തിെൻറ നേതൃത്വത്തിലും െഎക്യരാഷ്ട്രസഭ ദിനാഘോഷം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.