അ​ല്‍ മ​ദ്റ​സ അ​ല്‍ ഇ​സ് ലാ​മി​യ: അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു

ദോ​ഹ: സി.​ഐ.​സി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന് കീ​ഴി​ല്‍ ഖ​ത്ത​റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ല്‍ മ​ദ്റ​സ അ​ല്‍ ഇ​സ്‍ലാ​മി​യ​യു​ടെ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് മീ​ഡി​യം മ​ദ്റ​സ​ക​ളി​ലെ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ക്ലാ​സു​ക​ൾ തു​ട​ങ്ങും.

ദോ​ഹ (അ​ബൂ​ഹ​മൂ​ർ), ശാ​ന്തി നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ൾ (വ​ക്റ), അ​ല്‍ ഖോ​ര്‍, മ​ദീ​ന ഖ​ലീ​ഫ, വു​കൈ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളം മീ​ഡി​യം മ​ദ്റ​സ​ക​ളി​ലും, വ​ക്റ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഇം​ഗ്ലീ​ഷ് മീ​ഡി​യം മ​ദ്റ​സ​ക​ളി​ലും അ​ഡ്മി​ഷ​ന്‍ തു​ട​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി ഖ​ത്ത​റി​ല്‍ വ്യ​വ​സ്ഥാ​പി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മ​ദ്റ​സ​ക​ളി​ല്‍ ഖു​ർ​ആ​ൻ, ഹ​ദീ​സ്, ക​ർ​മ​ശാ​സ്ത്ര പാ​ഠ​ങ്ങ​ൾ, ഇ​സ്‍ലാ​മി​ക ച​രി​ത്രം, അ​റ​ബി ഭാ​ഷാ പ​ഠ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം, കു​ട്ടി​ക​ളു​ടെ ഇ​സ്‍ലാ​മി​ക വ്യ​ക്തി വി​കാ​സം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്നു.

എ​ല്ലാ മ​ദ്റ​സ​ക​ളി​ലേ​ക്കും ഗ​താ​ഗ​ത സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ല്‍ കെ.​ജി മു​ത​ല്‍ പ​ത്താം ക്ലാ​സ് വ​രെ അ​ഡ്മി​ഷ​ന്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍ താ​ഴെ പ​റ​യു​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ദോ​ഹ (55839378), വ​ക്റ (55703766), അ​ല്‍ ഖോ​ര്‍ (33263773), മ​ദീ​ന ഖ​ലീ​ഫ (71535320), വു​കൈ​ർ (33114454), വ​ക്റ ഇം​ഗ്ലീ​ഷ് മ​ദ്റ​സ (50231538), ദോ​ഹ ഇം​ഗ്ലീ​ഷ് മ​ദ്റ​സ (66578485). 

Tags:    
News Summary - Al Madrasa Al Islamia: Admissions have begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.