ദോഹ: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽസ് കൗൺസിൽ (ഐ.ബി.പി.സി) ഖത്തർ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ഇന്ത്യയിലെ പി.എച്ച്.ഡി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (പി.എച്ച്.ഡി.സി.സി.ഐ) പ്രതിനിധി സംഘത്തോടൊപ്പം ദോഹയിലെ ഐബിസ് ഹോട്ടലിൽ പ്രത്യേക ഇന്ററാക്ടിവ് സെഷൻ സംഘടിപ്പിച്ചു.
ആരോഗ്യം, ക്ഷേമം, ഫുഡ് പ്രോസസിങ് ആൻഡ് കാർഷിക ഉൽപന്നങ്ങൾ, ഓട്ടോമൊബൈൽ ആൻഡ് സ്പെയർ പാർട്സ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഡിജിറ്റൽ സർവിസുകൾ, ഗാർമെന്റ്സ്, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ഖത്തറിൽ ബിസിനസ് വികസനത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനും ആശയവിനിമയത്തിനുമുള്ള വേദിയായി പരിപാടി മാറി. ഐ.ബി.പി.സി വൈസ് പ്രസിഡന്റ് (ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്) റോണി പോൾ സെഷൻ നയിച്ചു.
തുടർന്ന്, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ, തന്റെ പ്രസംഗത്തിൽ ഇന്ത്യ-ഖത്തർ ദ്വിരാഷ്ട്ര വ്യാപാരബന്ധങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം അധ്യക്ഷതവഹിച്ചു. പി.എച്ച്.ഡി.സി.സി.ഐ പ്രതിനിധികൾ അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ഓരോ പ്രതിനിധിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തന മേഖലകളും സാധ്യതകളും പരിചയപ്പെടുത്തി. ഇന്ത്യൻ ബിസിനസുകൾക്ക് ഖത്തർ മേഖലയിലെ അവസരങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള വേദിയായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.