2019ലെ ഖത്തർ ഹോസ്​പിറ്റാലിറ്റി ഫെസ്​റ്റ്​ 

ലോകകപ്പ്​ മുന്നിൽകണ്ട്​ ഹോസ്​പിറ്റാലിറ്റി എക്​സിബിഷൻ

ദോഹ: ഖത്തറി​‍െൻറ ഓരോ ഒരുക്കങ്ങളിലുമുണ്ട്​ ലോകകപ്പി​‍െൻറ ടച്ചുകൾ. പരിപാടികളും മേളകളും രാജ്യാന്തര ഫെസ്​റ്റുകളും മുതൽ അടിസ്​ഥാന സൗകര്യ വികസനത്തിൽ വരെ ലോകകപ്പുണ്ട്​. ​വിശ്വമേളക്കായി ലോകത്തി​‍െൻറ വിവിധ ഭാഗങ്ങളിൽ നിന്നും അതിഥികളെത്തു​േമ്പാൾ അവരെ സ്വീകരിക്കാനായി ഒരുങ്ങുന്ന ഹോട്ടലുകൾ, റസ്​റ്റാറൻറുകൾ, കഫേ, വില്ലകൾ എന്നിവർക്കുള്ള തയാറെടുപ്പ്​ എന്ന നിലയിലാവും ഈ വർഷത്തെ ഐ.എഫ്​.പി ഖത്തർ ആറാമത്​ ഹോസിപിറ്റാലിറ്റി മേള. നവംബർ ഒമ്പത്​ മുതൽ 11 വരെ നടക്കുന്ന പരിപാടിക്ക്​ ദോഹ എക്​സിബിഷൻ ആൻഡ്​​ കൺവെൻഷൻ സെൻറർ വേദിയാവും. പ്രമുഖ അന്താരാഷ്​ട്ര ഹോട്ടലുകള്‍, റസ്‌റ്റാറൻറുകള്‍, കഫേകള്‍ എന്നിവയുടെ വ്യാപാര മേളയും സമ്മേളനങ്ങളുമാണ്​ ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷനില്‍ ഉണ്ടാവുക.

2022 ലോകകപ്പിനെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങിനില്‍ക്കുന്ന വേളയിലാണ് അതിഥി സ്വീകരണത്തെയും ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്ന മേള ഒരുങ്ങുന്നത്. അതി​‍െൻറ രാജ്യാന്തര പരിചയവും തയാറെടുപ്പുമാവും ഈ മേളയെന്ന്​ സംഘാടകർ പറയുന്നു. ലോകകപ്പ്​ മുന്നിൽ കണ്ട്​ രാജ്യത്ത്​ നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളും റസ്​റ്റാറൻറുകളും പ്രവർത്തനമാരംഭിക്കുന്നുണ്ട്​. 46 പുതിയ ഹോട്ടലുകളാണ് നിര്‍മാണത്തിലിരിക്കുന്നത്. 13,000 റൂമുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഹോട്ടലുകളില്‍ 22 എണ്ണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാവും. 17 എണ്ണം 2022ല്‍ ഒരുങ്ങും.

പ്രാദേശിക തലത്തിലും അന്താരാഷ്​ട്ര തലത്തിലുമുള്ള ഹോസ്പിറ്റാലിറ്റി വിപണിക്ക് ഖത്തറിലേക്ക് അവസരങ്ങള്‍ തുറക്കുന്നതായിരിക്കും ആറാമത് ഹോസ്പിറ്റാലിറ്റി ഖത്തര്‍ എക്‌സിബിഷനെന്ന് ഐ.എഫ്.പി ഖത്തര്‍ ജനറല്‍ മാനേജര്‍ ഹൈദര്‍ മശൈമേഷ് പറഞ്ഞു. ഇക്കുറി പ്രാദേശിക സന്ദർശകർക്കും ​പ്രദർശനക്കാർക്കുമൊപ്പം രാജ്യാന്തര തലത്തിൽനിന്നും അതിഥികളെ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്​തമാക്കി. 2019ലെ മേളയില്‍ 228 കമ്പനികള്‍ പങ്കെടുത്തിരുന്നു. 33 രാജ്യങ്ങളില്‍നിന്ന്​ ഏഴ് അന്താരാഷ്​ട്ര പവലിയനുകളാണ് ഒരുക്കിയത്. 11,500ലേറെ പേര്‍ സന്ദര്‍ശനം നടത്തി. 

Tags:    
News Summary - Hospitality exhibition ahead of World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT