ഹോണർ പ്രാദേശിക പങ്കാളികളായ ഇന്റർടെക്കുമായി ചേർന്ന് ഫോൾഡിങ് സ്മാർട്ട് ഫോണായ മാജിക് വി 6 പുറത്തിറക്കുന്നു

ഹോണർ ഫോൾഡിങ് സ്മാർട്ട് ഫോൺ മാജിക് വി 6 പുറത്തിറക്കി

ദോഹ: മൊബൈൽ ഫോൺ എ.ഐ രംഗത്ത് ആഗോളതലത്തിൽ മുൻനിരയിലുള്ള ഹോണർ അവരുടെ പ്രാദേശിക പങ്കാളികളായ ഇന്റർടെക്കുമായി ചേർന്ന് പുതിയ ഫോൾഡിങ് സ്മാർട്ട് ഫോണായ മാജിക് വി 6 ഖത്തറിൽ പുറത്തിറക്കി. റെക്കോർഡുകൾ തകർക്കുന്ന തരത്തിലുള്ള ബാറ്ററി ബാക് അപും വലിപ്പമുള്ള സ്ക്രീനുമായി എത്തുന്ന ഈ ‘മെലിഞ്ഞ’ ഫോൺ എ.ഐ രംഗത്ത് വൻ കുതിച്ചുചാട്ടമാണ് കാഴ്ചവെക്കുന്നത്.

ഫോൾഡിങ് ഫോൺ ആണെങ്കിൽ പോലും ഡിസൈൻ, വിശ്വാസ്യത, പ്രകടനം എന്നിവയിൽ ഉപയോക്താക്കൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യേണ്ടതില്ലാത്ത ഡിസൈനാണ് മാജിക് വി 6ന്റേതെന്ന് ഹോണർ ജി.സി.സി സി.ഇ.ഒ ഡെബോ ഷാങ് പറഞ്ഞു. മടക്കിയാൽ വെറും 8.75 മില്ലീമീറ്ററാണ് ഫോണിന്റെ വണ്ണം.

ഏകദേശം 219 ഗ്രാം മാത്രമാണ് ഭാരം. 6.52 ഇഞ്ച് ഔട്ടർ ഡിസ്‌പ്ലേയും 7.95 ഇഞ്ച് ഇന്നർ ഫോൾഡബിൾ ഡിസ്‌പ്ലേയുമുണ്ട്. 1–120 ഹെർട്‌സ് ആണ് റിഫ്രഷ് റേറ്റ്. 6,660 എം.എ.എച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫോൾഡബിൾ സ്മാർട്ട്‌ഫോണിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച് ബാറ്ററിയാണിത്.എ.ഐ ഫാൽക്കൺ ക്യാമറ സിസ്റ്റത്തിൽ 50 മെഗാ പിക്സൽ അൾട്രാ ലൈറ്റ് സെൻസിറ്റീവ് മെയിൻ ക്യാമറ, 6.5-സ്റ്റോപ്പ് ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 64 എം.പി അൾട്രാ സെൻസിംഗ് പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 എം.പി അൾട്രാ-വൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുറഞ്ഞ വെളിച്ചത്തിലും ദീർഘദൂരത്തിലും ചിത്രങ്ങൾ എടുക്കാൻ കാമറ സഹായിക്കും. എ.ഐകളർ എഞ്ചിൻ, മാജിക് കളർ 2.0, മാജിക് വീഡിയോ കളർ, എ.ഐ ഇമേജ് ടു വീഡിയോ 2.0 എന്നിവയുൾപ്പെടെ ഒട്ടേറെ എ.ഐ ഫീച്ചറുകളും കാമറയിലുണ്ട്.

Tags:    
News Summary - Honor Magic V6 foldable smartphone launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.