ദോഹ: സുരക്ഷിതവും സുഖകരവുമായ മെട്രോ യാത്ര ഉറപ്പാക്കാൻ യാത്രക്കാർ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഓർമപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ട്രെയിൻ ഡോറുകൾ തുറക്കുമ്പോഴും അടക്കുമ്പോഴും സുരക്ഷിതമായ അകലം പാലിക്കുക, സ്റ്റേഷനുകളിലെ എല്ലാ നിർദേശങ്ങളും അടയാളങ്ങളും പാലിക്കുക, കൈവശമുള്ള സാധനങ്ങൾ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രാലയം ആവർത്തിച്ചു. മെട്രോ സ്റ്റേഷനുള്ളിൽ പുകവലിക്കുന്നത് ഒഴിവാക്കുകയും എസ്കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ കുട്ടികളെ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ നടപടികൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവർക്കും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും വേണ്ടിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.