ദോഹ: കോവിഡ്-19 വ്യാപനം തടയുന്നതിന് കൂടുതൽ ഫലപ്രദ മാർഗങ്ങളുമായി റെസ്റ്റാറൻറുകൾ. ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിത വിഭവങ്ങൾ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി പൂർണമായും സമ്പർക്ക രഹിത (കോൺടാക്ട്ലെസ്) ഹോം ഡെലിവറി സേവനവുമായാണ് റെസ്റ്റാറൻറുകൾ രംഗത്ത് വന്നിരിക്കുന്നത്. കെ.എഫ്.സി, പിസ്സ ഹട്ട്, തലബാത്, ഹാർഡീസ് തുടങ്ങി പ്രമുഖ റെസ്റ്റാറൻറുകളെല്ലാം സമ്പർക്ക രഹിത ഹോം ഡെലിവറി സേവനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഓർഡർ സ്വീകരിക്കുന്നതിനിടയിൽ ഡെലിവറി ജീവനക്കാരനും ഉപഭോക്താവും തമ്മിലുള്ള സമ്പർക്കം ഏതു വിധേനയും ഇല്ലാതാക്കുന്നതാണ് പുതിയ രീതി. ഉപഭോക്താവ് സമ്പർക്ക രഹിത ഡെലിവറി സേവനം തെരഞ്ഞെടുക്കുന്നതോടെ ഓർഡർ ചെയ്ത ഭക്ഷണം വാതിലിനടുത്ത് വെച്ച് ഡെലിവറി ജീവനക്കാരൻ സുരക്ഷിത അകലം പാലിച്ച് നിൽക്കും. പണമായാണ് വില നൽകുന്നതെങ്കിൽ കൃത്യം തുക നൽകാൻ ഉപഭോക്താവ് ബാധ്യസ്ഥനാണ്.
തങ്ങളുടെ റൈഡർമാരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് പൂർണമായും ഇപ്പോൾ സമ്പർക്ക രഹിത ഹോം ഡെലിവറി സേവനമാണ് നൽകുന്നതെന്ന് പിസ്സ ഹട്ട് വെബ്സൈറ്റിൽ വ്യക്തമാക്കി. പൂർണമായും അണുവിമുക്തമാക്കിയ മിനി സ്റ്റൂളിലാണ് ഓർഡർ വെക്കുകയെന്നും പിസ്സ ഹട്ട് വ്യക്തമാക്കി.
ഉപഭോക്താക്കളുടെ വിശ്വാസ്യത വർധിപ്പിക്കുകയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയുമാണ് ഇതിലൂടെ കമ്പനികൾ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് ഡെബിറ്റ്െക്രഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒൺലൈനായി പണമടക്കാം. അല്ലെങ്കിൽ ബില്ലിൽ നിർദേശിച്ച കൃത്യമായ തുക നൽകണം.പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സുരക്ഷാ മുൻകരുതലുകൾ ഊർജിതമാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം രാജ്യത്തെ റെസ്റ്റാറൻറുകളോടും കഫേകളോടും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.