ദോഹ: ആശുപത്രികളിലെ രോഗികൾക്കായി സേവനം ചെയ്യാൻ ആഗ്രഹമുള്ളവർക്കായി ഹമദ് മെഡി ക്കൽ കോർപറേഷെൻറ പുതിയ സംരംഭം പേഴ്സൻ സെൻട്രഡ് കെയർ അംബാസഡർ േപ്രാഗ്രാം തുടങ്ങി. സ മൂഹത്തിലെ അംഗങ്ങൾക്ക് രോഗികളുടെ പരിരക്ഷ സംബന്ധിച്ച് സന്നദ്ധ പ്രവർത്തനങ്ങൾ സാധ്യമാക്കുന്ന പദ്ധതിയാണിത്. പ്രഥമ പേഷ്യൻറ് എക്സ്പീരിയൻസ് ഫോറത്തിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ എച്ച്.എം.സി ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സെൻറർ ഫോർ പേഷ്യൻറ് എക്സ്പീരിയൻസ് ആൻഡ് സ്റ്റാഫ് എൻഗേജ്മെൻറ് ക്വാളിറ്റി ഡെപ്യൂട്ടി ചീഫുമായ നാസർ അൽ നഈമിക്കൊപ്പം പദ്ധതിയിൽ ചേർന്ന ആദ്യ അഞ്ച് അംബാസഡർമാരും പങ്കെടുത്തു. വിവിധ മേഖലകളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചിരുന്നു.
ആശുപത്രികളിൽ രോഗികളെ പരിചരിക്കുന്നതിന് സന്നദ്ധസേവനം ചെയ്യാനാഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണ് അംബാസഡർ േപ്രാഗ്രാം. കുട്ടികളിലും മുതിർന്നവരിലും പെട്ട രോഗികളുടെ പരിചരണത്തിനുള്ള അവസരമാണ് ആദ്യപടിയായി അംബാസഡർ േപ്രാഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.രോഗികളെ കേന്ദ്രീകരിച്ചുള്ള ഹമദ് മെഡിക്കൽ കോർപറേഷെൻറ പദ്ധതിയിലെ പ്രധാന നാഴികക്കല്ലാണ് വളൻറിയർമാർക്ക് അവസരം നൽകുന്ന അംബാസഡർ േപ്രാഗ്രാമെന്ന് അൽ നഈമി പറഞ്ഞു.
േപ്രാഗ്രാമിൽ ചേരുന്ന അംബാസഡർമാർ ആഴ്ചയിൽ രണ്ട് മുതൽ നാല് മണിക്കൂറെങ്കിലും രോഗികളുടെ കൂടെ പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. ഇതിൽ ഓരോ ഷിഫ്റ്റും രണ്ട് മണിക്കൂർ ദീർഘമുള്ളതായിരിക്കും. ഒഴിവു സമയമെല്ലാം രോഗികൾക്കൊപ്പം ചെലവഴിച്ച് അവരെ ശുശ്രൂഷിക്കുകയാണ് ലക്ഷ്യമെന്ന് ആദ്യ അംബാസഡർമാരിലൊരാളായ മർയം നാസർ അബ്ദുല്ല ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.