ദോഹ: കേരളത്തിലെയും കർണാടകയിലെ കുടകിലെയും പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഐ.സി.ബി.എഫ് സംഘടന പത്ത് കോടി രൂപ ശേഖരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് െഎ.സി.ബി.എഫ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരിക്കും സമാഹരിച്ച ഫണ്ട് കൈമാറുക.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടകളുടെയും വിദ്യഭ്യാസ സ്ഥാപനങ്ങളുടെയും വ്യാപാര വാണിജ്യ സ്ഥാനപങ്ങളുടെയും സഹകരണത്തോടെയാണ് ധനശേഖരണം നടത്തുക. ഇതിനായി വിവിധ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക കമ്മറ്റി ഇന്ത്യന്‍ അംബാസഡർ പി. കുമരെൻറ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ധനസമാഹരണത്തിനായി ഐ.സി.സിയില്‍ ഐ.സി.ബി.എഫ് ഡസ്ക് ആരംഭിച്ചിടുണ്ട്. എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണിവരെയും വൈകുന്നേരം 4 മുതല്‍ 8 മണിവരെയും ഡസ്ക് പ്രവര്‍ത്തിക്കും. ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ബി.എഫ് ഡസ്കിലും സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ബന്ധപ്പെടാം. ഫോൺ: 55550859, 55873005.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി രണ്ട് കോടി രൂപ ശേഖരിക്കാനുളള പദ്ധതിയാണ് തയ്യാറാക്കിയത്. ഖത്തറിലെ ഇന്ത്യക്കാരുടെ വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍, വിവിധ പ്രവാസി കൂട്ടായ്മകള്‍, വ്യാപാര വാണിജ്യ പ്രമുഖര്‍ തുടങ്ങിയവരില്‍ നിന്നും ധനസമാഹരണം നടത്തും. ഐ.സി.ബി.എഫ് പ്രസിഡൻറ് ഡേവീസ് എടകുളത്തൂര്‍ ചെയര്‍മാനും ഐ.ബി.പി.എന്‍ പ്രസിഡൻറ് കെ.എം വര്‍ഗീസ് വൈസ് ചെയര്‍മാനുമായ സമിതിയാണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കുക. നോര്‍ക്ക റൂട്ട്സ് ഡയരക്ടര്‍ സി.വി റപ്പായി, ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ് പി.എന്‍. ബാബുരാജന്, ഡോ. മോഹന്‍ തോമസ്, ഐ.സി.സി ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍, ഗിരീഷ് കുമാര്‍, നിഷാദ് അസീരി, ഹസന് ചൊേഗ്ല, അബ്ദുല്ല തെരുവത്ത്, ഉഷസ് ആന്‍ഡ്രൂസ്, രവി ഷെട്ടി, ഡോ. ജോയല്‍, മഹേഷ് ഗൗഡ എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മറ്റികള്‍ക്കും രൂപം നല്കി.
പ്രളയ ദുരിതാശ്വാസ പദ്ധതിയില്‍ സംഭാവനകള്‍ നല്കാന് ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹവും മുന്നോട്ട് വരണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ മുപ്പതോടു കൂടി ധനസമാഹരണം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വീട് നഷ്ടപ്പെട്ടവർ ബന്ധപ്പെട്ടാൽ സാധ്യമായ സഹായങ്ങള്‍ നല്‍കും. ഖത്തര്‍ ഐ.ഡി, പാസ്പോര്‍ട്ട് പോലുളള രേഖകള്‍ നഷ്ടമായവര്‍ക്ക് അത് ലഭ്യമാക്കാനാവശ്യമായ നടപടികള്‍ ഐ.സി.ബി.എഫ് സ്വീകരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ സി.വി റപ്പായി, ഐ.സി.ബി.എഫ് പ്രസിഡൻറ് ഡേവീസ് എടകുളത്തൂര്‍, വൈസ്പ്രസിഡൻറ് പി.എന്‍. ബാബുരാജന്, ഐ.സി.സി ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍, ഗിരീഷ് കുമാര്‍, ഹസന് ചൊഗ്ളെ, കേരള ബിസ്നസ് ഫോറം പ്രസിഡൻറ് അബ്ദുല്ല തെരുവത്ത്, നിവേദിത എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.