ദോഹ: ലോക ഹലോ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വ്യക്തികള ും കുടുംബങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളുമൊക്കെ തമ്മില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ നിലനില്ക്കുകയെന്നത് സംസ്കാരത്തിെൻറ അടയാളമാണെന്ന് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഷറഫുദ്ധീന്‍ വടക്കാങ്ങര, ഫൗസിയ അക്ബര്‍, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, അഫ്സല് കിളയില്‍, ജോജിന്‍ മാത്യൂ, ശരണ്‍ സുകു, ആകാശ് ബെന്നി, സെയ്തലവി അണ്ടേക്കാട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
1973ലാണ് ലോക ഹലോ ദിനം ആചരിച്ച് തുടങ്ങിയത്. നോബല്‍ സമ്മാന ജേതാക്കളായ ബ്രയാന്‍ മൈക്കെല്‍, മക് കോര്‍ മാക് എന്നിവരായിരുന്നു ഇതിെൻറ തുടക്കക്കാര്‍. പരസ്പരമുള്ള അഭിവാദ്യത്തിനു പുറമേ കലഹങ്ങളും വിദ്വേഷങ്ങളും ഒഴിവാക്കാനുള്ള ശ്രമങ്ങളും ലോകസമാധാനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ക്ക് അയക്കലും ഈ ദിനാചരണത്തിെൻറ ഭാഗമായി വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധമല്ല ആശയ വിനിമയമാണ് വേണ്ടത് എന്ന സന്ദേശം ലോകനേതാക്കള്‍ക്ക് നല്‍കുക എന്നതാണ് ഇങ്ങനെ അഭിവാദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.