ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

ദോ​ഹ: ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യ​തി​നാ​ൽ, ബു​ധ​നാ​ഴ്ച​യോ​ടെ മ​ഴ​യെ​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ൽ​കു​ന്ന സൂ​ച​ന. വൈ​കു​ന്നേ​ര​ത്തോ​ടെ വി​വി​ധ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​യാ​ർ​ജി​ക്കു​മെ​ന്നും ഇ​ടി​മി​ന്ന​ലി​നും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ പെ​ട്ടെ​ന്ന് മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - Heavy rain alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.