Posted On
date_range Updated On
date_range ഹൃദയാഘാതം: പാലക്കാട് സ്വദേശി ഖത്തറിൽ നിര്യതനായി
ദോഹ: പാലക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കാഞ്ഞിരംപാറയിലെ കാപ്പില്‍ മുഹമ്മദ് ഇഫ്സാന്‍ യമാനിയാണ് (24)മരിച്ചത്. രണ്ട് വര്‍ഷമായി ഖത്തറിലുള്ള ഇഫ്സാന്‍ അവധിക്ക് നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു.
പിതാവ്: കാപ്പില്‍ ഇസ്ഹാഖ്. മാതാവ്: സാറ. റുക്സാന, ഫാത്തിമ സന എന്നിവർ സഹോദരിമാരാണ്.
ഹമദ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.