റംഷാദ്   

ഹൃദയാഘാതം: കണ്ണൂർ സ്വ​േദശി ഖത്തറിൽ നിര്യാതനായി

ദോഹ: കണ്ണൂർ പാനൂർ പൂക്കോം കണ്ണംവെള്ളി സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണംവെള്ളിയിലെ ഏരക്കേൻറവിട തയ്യുള്ളതിൽ പട്ടർ വീട്ടിൽ റംഷാദാണ്​ (34) മരിച്ചത്. നാട്ടിൽനിന്ന്​ 15 ദിവസം മുമ്പ് ഖത്തറിലെത്തിയതായിരുന്നു. കഴിഞ്ഞ ദിവസം ക്വാറൻറീന്​ ശേഷം റൂമിൽ തിരിച്ചെത്തിയതായിരുന്നു.

പിതാവ്: മഹമൂദ്. മാതാവ്: സൈനബ. ഭാര്യ: ഷഹാന. മക്കൾ: മുഹമ്മദ് ഷസിൻ, ഫാത്തിമ ഷഹസ, സഹ്​വ സൈനബ്. സഹോദരങ്ങൾ: റാഷിദ്, റജീന, റസീന, സിയാദ്. നാട്ടിലും ഖത്തറിലും സാമൂഹികസേവനമേഖലകളിലടക്കം സജീവമായിരുന്നു. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോക​ുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.