ആരോഗ്യത്തിന് കരുതലായി ഹെൽതി കാമ്പയിൻ

ദോഹ: ദോഹ ഫെസ്റ്റിവൽ സിറ്റിയിലും പ്ലേസ് വെൻഡോമിലുമായി സംഘടിപ്പിച്ച കുല്ലുനാ ഫോർ ഹെൽത്തി ഹാർട്ട് കാമ്പയിൻ സന്ദർശിച്ചത് 11,000ലധികം ആളുകൾ. മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാൻ ലളിതമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കാൻ കാമ്പയിൻ സഹായകമായി.

ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി), കൊനോകോ ഫിലിപ്‌സ്, കുല്ലുന എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാമ്പയിന്റെ ഭാഗമായി മാളുകളിലെത്തുന്ന ആളുകൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും ഡോക്ടർമാരിൽ നിന്നുള്ള പ്രായോഗിക ആരോഗ്യ ഉപദേശങ്ങളും ലഭ്യമാക്കിയിരുന്നു.

ഹൃദയാരോഗ്യത്തിൽ ബി.എം.ഐ (ബോഡി മാസ് ഇൻഡക്‌സ്)യുടെ സ്വാധീനം, കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും നിയന്ത്രണം, മരുന്നുകളുടെ സുരക്ഷിത ഉപയോഗം, വ്യായാമത്തിന്റെ പ്രാധാന്യം, പുകവലിയുടെ അപകടങ്ങൾ, അമിതവണ്ണവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിലെ അപകട സാധ്യതകൾ തുടങ്ങി ആരോഗ്യകരമായ വിവിധ വശങ്ങൾ സന്ദർശകർക്ക് അറിയാൻ കാമ്പയിൻ സൗകര്യമൊരുക്കിയതായി ഹമദ് ഇന്റർനാഷണൽ ട്രൈനിംഗ് സെന്ററിലെ അസി.ഡയറക്ടർ ഡോ. മഹ്മൂദ് യൂനിസ് പറഞ്ഞു.

ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ 14 ദിവസം നീണ്ടുനിന്ന ക്യാമ്പയിനിൽ 6500ലധികം ആളുകൾ സന്ദർശിച്ചപ്പോൾ പ്ലേസ് വെൻഡോമിൽ ഒമ്പത് ദിവസത്തിനിടെ എത്തിയത് 4500 ആളുകളാണ്.

Tags:    
News Summary - Healthy campaign for health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.