ദോഹ: ആഗോള ആരോഗ്യ സംരക്ഷണ മേഖലയിൽ മികച്ച മുന്നേറ്റവുമായി 33 ഹോൾഡിങ്സും അവരുടെ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ നസീം ഹെൽത്ത് കെയറും. ഇക്കണോമിക് ടൈംസ് ഹെൽത്ത് വേൾഡും ഇ.ടി.എൽ മിഡിലീസ്റ്റും ചേർന്ന് ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച സേവനങ്ങൾക്ക് ഇരുവരെയും ആദരിച്ചു.
നസീം ഹെൽത്ത് കെയറിന് "ഇന്റഗ്രേറ്റഡ് ക്ലിനിക് നെറ്റ്‌വർക്ക് ഓഫ് ദി ഇയർ" അവാർഡും, "ട്രാൻസ്‌ഫർമേഷനൽ സി.ഇ.ഒ ഓഫ് ദി ഇയർ" അവാർഡ് നസീം ഹെൽത്ത് കെയറിന്റെ എം.ഡിയും സി.ഇ.ഒയുമായ മുഹമ്മദ് മിയാൻദാദ് വി.പിക്കും ലഭിച്ചു. മേഖലയിലെ ഏറ്റവും ഉന്നത പ്ലാറ്റുഫോമുകളിൽനിന്ന് ലഭിച്ച ഈ അംഗീകാരം ആരോഗ്യരംഗത്തെ മികവിനെയും സാമൂഹിക പ്രതിബദ്ധതയെയും ചൂണ്ടിക്കാണിക്കുന്നു.
ട്രാൻസ്‌ഫർമേഷനൽ സി.ഇ.ഒ ഓഫ് ദി ഇയർ അവാർഡ് നസീം ഹെൽത്ത് കെയർ എം.ഡിയും സി.ഇ.ഒയുമായ മുഹമ്മദ് മിയാൻദാദിന് കൈമാറുന്നു
33 ഹോൾഡിങ്സിന്റെ നിക്ഷേപ പദ്ധതികളും നസീം ഹെൽത്ത് കെയറിന്റെ ജനസൗഹൃദ പദ്ധതികളും ഒത്തുചേർന്ന് നവീകരണവും ആരോഗ്യ പരിചരണവും സംയോജിപ്പിച്ചു ആഗോളതലത്തിൽ മികച്ച സേവനം ഉറപ്പാക്കുന്നതിനായി പുതിയ പാതകൾ സൃഷ്ടിക്കുകയാണ്. മികച്ച ഒരു ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. ഈ അംഗീകാരം ആരോഗ്യ മേഖലയിലെ നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർക്കിടയിലെ നസീം ഹെൽത്ത് കെയറിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നു. എല്ലാവർക്കും മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
പരസ്പരം കൈകോർത്ത് നവീകരണവും ആരോഗ്യ പരിചരണവുമുള്ള ഭാവി രൂപപ്പെടുത്തുന്നതിനായി ഞങ്ങളുടെ യാത്ര തുടരുകയാണെന്ന് ട്രാൻസ്‌ഫർമേഷനൽ സി.ഇ.ഒ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മിയാൻദാദ് പറഞ്ഞു. ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ ബിസിനസ് രംഗത്ത് ശക്തമായി വളരുന്ന 33 ഹോൾഡിങ്സും നസീം ഹെൽത്ത് കെയറും ആരോഗ്യ മേഖലയിൽ മുൻനിരയിൽ തുടരുകയും, ഗൾഫ് മേഖലയിൽനിന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വികസിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.