ദോഹ: വക്റ ഹെൽത്ത് സെൻററിനോടനുബന്ധിച്ച് പുതിയ സാറ്റലൈറ്റ് ഓഫീസ്, എച്ച്.എം.സി ബിസിനസ് സർവീസ് മേധാവി അലി ജനാഹിയും കണ്ടിന്യൂ കെയർ വിഭാഗം മേധാവി മഹ്മൂദ് അൽ റയ്സിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഹമദ് മെഡിക്കൽ കോർപ്പറേഷെൻറ ഹോം ഹെൽത്ത് കെയർ സേവനം വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് പുതിയ സാറ്റലൈറ്റ് ഓഫീസ് സംവിധാനം രൂപപ്പെടുത്തിയത്. രോഗികൾക്ക് ഏറെ സഹായകമായ പ്രത്യേക സീറ്റിംഗ് സംവിധാനം, മൊബൈലിറ്റി സർവീസ്, എന്നിവ പുതിയ ആഫീസ് എന്നിവ ഒാഫീസിെൻറ പ്രത്യേകതയാണ്. പൊതുജനാരോഗ്യ മേഖലയിൽ എച്ച് എം സി നടത്തുന്ന സേവനങ്ങൾ ദേശീയ വ്യാപകമാക്കുന്നതിെൻറ ഭാഗംകൂടിയാണ് ഇൗ വികസനം. 300 രോഗികൾക്ക് കേന്ദ്രത്തിെൻറ സേവനം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. രോഗികളുടെ വീടുകൾ സന്ദർശിച്ച് ചികിത്സയും പരിചരണവും നൽകുന്ന സേവനമാണ് ഹോം കെൽത്ത് കെയർ സർവീസ് കൂടുതൽ വേഗവും ലളിതവുമാക്കാൻ പുതിയ സംവിധാനങ്ങൾകൊണ്ട് സാധിക്കും. വക്റയിലെയും പരിസരങ്ങളിലെയും രോഗികൾക്കായിരിക്കും ഇതിെൻറ ആനുകൂല്ല്യം ലഭിക്കുക. ആരോഗ്യ രംഗത്ത് രാജ്യം നേടിയെടുക്കാനുദ്ദേശിക്കുന്ന നേട്ടത്തിെൻറ പാതയിലൂടെയുള്ള പ്രധാനമായ ഒരു ചുവടുവെപ്പാണ് സൈറ്റലൈറ്റ് ഓഫീസെന്നും എച്ച് എം സി ബിസിനസ് സർവീസ് മേധാവി അലി ജനാഹി പറഞ്ഞു.
ഹോം ഹെൽത്ത് കെയർ സേവനം എന്നത് കിടപ്പിലായ രോഗികളായ കുട്ടികളെയും മുതിർന്നവരെയും വൃദ്ധജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ്. രോഗികളുടെ വീടുകൾ സന്ദർശിച്ച് ചികിത്സയും പരിചരണവും നൽകുകയാണ് ഇതിലൂടെ. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘം വീടുകളിലെത്തി കിടപ്പിലായവർക്ക് ചികിൽസയും പരിചരണവും നൽകും. ഓകിസിജൻ ആവശ്യമായവർക്ക് അതുൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം ഹെൽത്ത് കെയർ പദ്ധതിയിലൂടെ നൽകും. ഇതിനൊപ്പം ഫിസിയോ തെറാപ്പി സൗകര്യങ്ങളും ഉണ്ടാകും.
ഇൗ സൗകര്യങ്ങൾ നൽകിയാൽ കിടപ്പിലായ രോഗികൾ അത്യാഹിത വിഭാഗവും ഔട്ട് പേഷ്യൻ്റ് വിഭാഗവും സന്ദർശിക്കുന്നത് കുറച്ചു കൊണ്ടു വരാമെന്നും കരുതുന്നുണ്ട്.
ഇൗ സംവിധാനം ആവശ്യമുള്ള രോഗികൾക്കോ കുടുംബാംഗങ്ങൾക്കോ സേവനം ആവശ്യപ്പെടാം എന്ന് അധികൃതർ വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെയാണ് ഇൗ സേവനം ലഭിക്കുക.
എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ഏത് സമയത്തും സേവനം ലഭിക്കും.
ഡോക്ടറുടെ ശുപാർശക്കത്തിെൻറ അടിസ്ഥാനത്തിലായിരിക്കും ഹോം ഹെൽത്ത് കെയർ സേവനം നൽകുക. യാത്ര ചെയായൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും പ്രത്യേക പരിചരണം ആവശ്യമുള്ള രോഗികൾക്കായാണ് പ്രത്യേക സീറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. തെക്കൻ മേഖലകളിൽ ജീവിക്കുന്ന രോഗികൾക്ക് അവരുടെ താമസ സ്ഥലത്ത് തന്നെ മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതിെൻറ ഭാഗമായാണ് സേവനം വികസിപ്പിക്കുന്നതെന്ന് മഹ്മൂദ് അൽ റയ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.