Posted On
date_range Updated On
date_range ആരോഗ്യ ഇന്ഷുറന്സ് പുതിയ രൂപത്തില് വരുന്നു
ദോഹ: ആരോഗ്യ ഇന്ഷുറന്സ് പുതിയ രൂപത്തില് അവതരിപ്പിക്കാൻ സാധ്യത. ഇത് സംബന്ധിച്ച് പഠനം നടക്കുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഖത്തര് ട്രിബ്യൂണ്’ റിപ്പോര്ട്ട് ചെയ്തു. പുതിയ നിയമത്തെ കുറിച്ചുള്ള പഠനം പൂര്ത്തിയാകുന്നതോടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലേയും ഹമദ് മെഡിക്കല് കോര്പ്പറേഷനിലേയും കോര്പ്പറേറ്റ് കമ്മ്യൂണിക്കേഷന്സ് എക്സിക്യൂട്ടീവ് ഡയറക്ടര് അലി അബ്ദുല്ല അല് ഖാതിര് പറഞ്ഞു. ഹമദ് ജനറല് ആശുപത്രിയില് പുതിയ ആധുനിക രീതിയിലുള്ള അത്യാഹിത വിഭാഗവും അപകടങ്ങളെ തുടര്ന്നുണ്ടാകുന്ന പരുക്കുകള് കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും ഈ വര്ഷം ആരംഭിക്കും. ഇതോടെ അത്യാഹിത വിഭാഗത്തിെൻറ ശേഷി നാലുമടങ്ങ് വര്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.