ദോഹ: മുസീസ് സംഘടിപ്പിക്കുന്ന ഹരിശങ്കർ ലൈവ് സംഗീത നിശക്കൊരുങ്ങി ഖത്തർ. സെപ്തംബർ 29ന് അൽ അറബി സ്പോർട്സ് ഹാളിൽ നടക്കുന്ന പരിപാടി റഹീബ് മീഡിയയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
പ്രമുഖ പിന്നണി ഗായകനായ കെ. എസ് ഹരിശങ്കർ നയിക്കുന്ന പ്രഗതി ബാന്റും ടീമും ഖത്തറിലെ സംഗീത പ്രേമികൾക്ക് പുതിയ അനുഭവമായിരുക്കുമെന്ന് സംഘാടകർ അറിയിച്ചു. കലയെയും കലാകാരന്മാരെയും പിന്തുണക്കാനും പ്രോൽസാഹിപ്പിക്കാനും രൂപീകരിച്ച കൂട്ടായ്മയാണ് മുസീസ്. സെപ്തംബർ 29 വൈകീട്ട് ഏഴു മണിക്കാണ് സംഗീത പരിപാടി ആരംഭിക്കുക. പ്രവേശനം പാസ് മുഖേനയായിരിക്കും. ടേസ്റ്റി ടീ ആണ് മുഖ്യ പ്രോയോജകർ. ദനാത് അൽ ബഹാർ റെസ്റ്റൊറന്റ്, അലി ഇന്റർനാഷണൽ, റോയൽ എൻഫിൽഡ് ഖത്തർ തുടങ്ങി ഖത്തറിലെ പ്രഖുഖ ബ്രാന്റുകൾ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. ഗൾഫ് മാധ്യമം, മീഡിയ വൺ പരിപാടിയുടെ മീഡിയ പാർട്നേഴ്സായി പരിപാടിയുടെ ഭാഗമാണ്. റേഡിയോ മലയാളം ആണ് റേഡിയോ പാർട്ണർ. ടിക്കറ്റുകൾ ക്യൂ ടിക്കറ്റ്സ് വഴിയും 33130070 എന്ന നമ്പറിൽ ബന്ധപ്പെട്ടും വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.