ദോഹ: ഹമദ് അന്താരാഷ്ട്ര തുറമുഖം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഒൗദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചു. ഹമദ് പോർട്ടിെൻറ ലോഗോ അമീർ പ്രത്യേക പ്രതലത്തിൽ സ്ഥാപിച്ചതോടെയാണ് തുറമുഖത്തോട് ചേർന്ന് ഒരുക്കിയ പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഒൗദ്യോഗിക ഉദ്ഘാടനം അരങ്ങേറിയത്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി, അഡ്വൈസറി കൗൺസിൽ സ്പീക്കർ മുബാറക് അൽ ഖുലൈഫി എന്നിവരും സന്നിഹിതരായിരുന്നു. ഗതാഗത–വാർത്താവിതരണ മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈത്തി മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രഖ്യാപിച്ചതിലും നേരത്തേ, ബജറ്റിലും കുറഞ്ഞ ചെലവിൽ എന്നാൽ, എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് തുറമുഖം യാഥാർഥ്യമായിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
മൊേറാകോ പ്രതിനിധിസഭ സ്പീക്കർ ഹബീബ് അൽ മാലികി, ഒമാൻ ഗതാഗത–വാർത്താവിതരണ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസി, ഇറ്റാലിയൻ ഗതാഗത മന്ത്രി ഗ്രാസിയാനോ ഡെൽറിയോ, ഇറാൻ ഗതാഗത–നഗരവികസന മന്ത്രി അബ്ബാസ് അഖൗന്ദി, ഫ്രഞ്ച് ഗതാഗത മന്ത്രി എലിസബത്ത് ബോൺ, മൊറോകോ വാണിജ്യ–വ്യവസായ മന്ത്രി മൗലായ് ഹാഫിദ് ഇലാലമി, അസർബൈജാൻ വാർത്താവിതരണ മന്ത്രി റമിൻ ഗുലുസാദെ, ബൾഗേറിയ സാമ്പത്തിക മന്ത്രി എമിൽ കറാനികലോവ്, കുവൈത്ത് പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് യൂസുഫ് അൽ അബ്ദുല്ല അസ്സബാഹ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു. മീൻ പിടിച്ചും മുത്തുകൾ വാരിയും കടലിനെ ആശ്രയിച്ച് ജീവിച്ചിരുന്ന പൂർവികരുടെ ചരിത്രം ചിത്രീകരിച്ച സാംസ് കാരിക പരിപാടിയും ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറി. ഖത്തറിെൻറ കുതിപ്പിെൻറ അടയാളം പശ്ചമേഷ്യയിലെ സുപ്രധാനമായ തുറമുഖങ്ങളിലൊന്നാവുക എന്ന ലക്ഷ്യത്തോടെയാണ് ഹമദ് തുറമുഖം ഖത്തർ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ഖത്തറിെൻറ സ്വപ്ന പദ്ധതിയായ ‘വിഷൻ 2030’ ലേക്കുള്ള പ്രയാണത്തിലെ സുപ്രധാന ചുവടുവെപ്പാണിത്. രാജ്യത്തിെൻറ സാങ്കേതിക വികസനത്തിെൻറ പ്രധാനഘട്ടമാണ് ഇതോടെ പൂർത്തിയാവുന്നത്. 28.5 കിലോമീറ്റർ ചുറ്റളവിലുള്ള തുറമുഖത്തിെൻറ നിർമാണച്ചെലവ് 7,400 കോടി ഡോളറാണ്. നാല് കിലോമീറ്റർ വെള്ളത്തിലേക്ക് നീണ്ട് കിടക്കുന്നതാണ് തുറമുഖം.
വർഷത്തിൽ 17 ലക്ഷം ടൺ ശേഷിയുളള ജനറൽ കാർഗോ ടെർമിനലാണ് തുറമുഖത്തിൽ സജ്ജമായിരിക്കുന്നത്. പ്രതിവർഷം പത്ത് ലക്ഷം ടൺ ശേഷിയുള്ള ധാന്യശാലയും ഇവിടെയുണ്ട്. അഞ്ച് ലക്ഷം കാറുകൾ ഉൾകൊള്ളാൻ കഴിയുന്ന പ്രത്യേക കേന്ദ്രവും തുറമുഖത്തിെൻറ ഭാഗമായുണ്ടാകും. തീരദേശ സുരക്ഷ സേനയുടെ കേന്ദ്രം, കന്നുകാലികൾക്ക് വേണ്ടിയുള്ള കേന്ദ്രം എന്നിവയും ഹമദ് പോർട്ടിെൻറ ഭാഗമായിട്ടുണ്ടാകും. 110 മീറ്റർ ഉയരത്തിലുള്ള നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന തുറമുഖം അന്താരാഷ്ട്ര നിലവാരത്തിൽ മികച്ചതായിരിക്കും. പള്ളി, വിശ്രമകേന്ദ്രം, വൈദ്യസേവനം തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സമീപ രാജ്യങ്ങൾക്ക് കൂടി ഉപയോഗിക്കാൻ പറ്റുന്നതും എളുപ്പത്തിൽ സാധനങ്ങൾ എത്തിക്കാൻ പറ്റുന്നതുമായ വിശാലമായ സൗകര്യമാണ് ഹമദ് തുറമുഖത്ത് ഒരുക്കിയിട്ടുള്ളത്. മേഖലയിൽ ഏറ്റവും വലിയതും സൗകര്യമുള്ളതും ആയിരിക്കും ഇതെന്നും അധികൃതർ അറിയിച്ചു. വൻ കാർഗോ കൈകാര്യ ശേഷി 20 മിനിറ്റിനകം ഒരു കണ്ടെയ്നർ ഇറക്കി ഇടപാടുകാർക്ക് കൈമാറാനാവും.
ഇങ്ങനെ ശരാശരി മണിക്കൂറിൽ 30 കണ്ടെയ്നറുകൾ വരെ ഇറക്കാനുള്ള സൗകര്യമുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ വർഷത്തിൽ 20 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ സംവിധാനമുള്ള തുറമുഖത്തിെൻറ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാവുന്നതോടെ ഇത് വർഷത്തിൽ 75 ലക്ഷം കണ്ടെയ്നറുകളായി ഉയരും. ഇൗ വർഷം ആദ്യ ആറുമാസത്തിനിടെ 4,70,000 ടൺ ജനറൽ കാർഗോ, 4,07,000 ടൺ ലൈവ്സ്റ്റോക്, 4,49,000 കെട്ടിട നിർമാണ സാമഗ്രികൾ, 4,00,000 വാഹനങ്ങൾ എന്നിവ ഹമദ് തുറമുഖം വഴിയെത്തി. ഖത്തർ റെയിലിെൻറ ദോഹ മെട്രോ പദ്ധതിക്കുള്ള കോച്ചുകളുടെ ആദ്യ വരവും ഹമദ് തുറമുഖം വഴിയായിരുന്നു. പുതിയ സമുദ്രപാതകൾ സമീപകാലത്ത് നിരവധി പുതിയ സമുദ്രപാതകളാണ് ഹമദ് തുറമുഖത്തുനിന്നും തുറന്നതെന്ന് ഖത്തർ പോർട്ട്സ് മാനേജ് െമൻറ് കമ്പനി (മവാനി ഖത്തർ) അറിയിച്ചു. ഒമാനിലെ സൊഹാർ, സലാല, കുവൈത്തിലെ ശുവൈഖ്, തുർക്കിയിെല ഇസ്മിർ, പാകിസ്താനിലെ കറാച്ചി, ഇന്ത്യയിലെ മുന്ദ്ര, നവശിവ തുടങ്ങിയ തുറമുഖങ്ങളിലേക്കെല്ലാം പുതിയ വ്യാപാര പാതകൾ തുറന്നുകഴിഞ്ഞു.
തുറമുഖത്തോടനുബന്ധിച്ച് വമ്പൻ ഭക്ഷ്യ സംഭരണ ശാലയും ഒരുങ്ങുന്നുണ്ട്. 1,600 കോടി റിയാൽ ചെലവിൽ 5,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ തയാറാവുന്ന ഭക്ഷ്യ സംഭരണ ശാലയിൽ അരി, പഞ്ചസാര, ഭക്ഷ്യഎണ്ണ തുടങ്ങിയവ വൻതോതിൽ ഉൽപാദിപ്പിക്കാനും ശുദ്ധീകരിക്കാനും സംഭരിച്ചുവെക്കാനുമുള്ള സംവിധാനങ്ങളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.