ദോഹ: ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയ ആഘോഷ പരിപാടിയും ഖത്തറിെൻറ കാര്‍ഷിക മൃഗസംരക ്ഷണ പൈതൃകം പ്രതിഫലിപ്പിക്കുന്നതുമായ ഹലാല്‍ ഫെസ്റ്റിവൽ ഞായറാഴ്ച മുതൽ കത്താറയി ൽ. വൈവിധ്യമാര്‍ന്ന ആടുകളുടെ സൗന്ദര്യമത്സരവും പ്രദര്‍ശനവും വിപണനവും ലക്ഷ്യമിട്ടു ള്ള ഹലാല്‍ ഫെസ്റ്റിവലിെൻറ ഒമ്പതാം പതിപ്പ് ഫെബ്രുവരി 10 വരെ നീളും. വിവിധയിനം ആടുകളുടെയും ചെമ്മരിയാടുകളുടെയും സൗന്ദര്യമത്സരമാണ് പ്രധാന ആകര്‍ഷണം. കത്താറ പൈതൃകഗ്രാമത്തിെൻറ തെക്കുഭാഗത്താണ് ആടുകളുടെ സൗന്ദര്യമത്സരവും വിപണനവും നടക്കുക.
എല്ലാ ദിവസവും രാവിലെ സ്കൂളുകള്‍ക്ക് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നതിനുള്ള അവസരം സജ്ജമാക്കും. വൈവിധ്യമാര്‍ന്ന സ്റ്റാളുകളുണ്ടാകും. ക്ഷീര, കന്നുകാലി ഉൽപന്നങ്ങളുടെ പ്രദര്‍ശനവും വിപിണനവും ഈ സ്റ്റാളുകള്‍ മുഖേന നടക്കും. അറബ്, ഇസ്ലാമിക പാരമ്പര്യങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുക, പൂര്‍വികരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന ബോധം അവരിലുണ്ടാക്കുക, ഖത്തറില്‍ കന്നുകാലി വളര്‍ത്തലില്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുജനങ്ങള്‍ക്കു പകര്‍ന്നുകൊടുക്കുക, വൈവിധ്യമാര്‍ന്ന സാംസ്കാരിക സമ്പത്ത് പ്രദര്‍ശിപ്പിക്കുന്നതിലൂടെ രാജ്യത്തിെൻറ പൈതൃകത്തെ പരിചയപ്പെടുത്തുക, മാംസലഭ്യതയില് ഖത്തറിനെ സ്വയംപര്യാപ്തതയിലേക്ക് ഉയര്‍ത്തുക എന്നിവയാണ് ഫെസ്റ്റിവലിെൻറ പ്രധാന ലക്ഷ്യങ്ങള്‍.
അല്‍ മസൈന്‍ എന്നപേരിലുള്ള ആടുകളുടെ സൗന്ദര്യമത്സരം മേളയിലെ പ്രധാനപ്പെട്ടതാണ്. വിവിധതരം കന്നുകാലികളുടെ പ്രദര്‍ശനമായ ബാണ്‍സ് ആണ് മറ്റൊരാകര്‍ഷണം. ആടുകളെ ലേലത്തില്‍ വില്‍ക്കുന്ന അല്‍ മസാദ് ചന്തയും ഇതോടൊപ്പമുണ്ടാകും. ഖത്തറിലെ പഴയകാല ചന്തകള്‍ എങ്ങനെയായിരുന്നു എന്നറിയാനും ഫെസ്റ്റിവലില്‍ അവസരമുണ്ടാകും. കരകൗശലമേളയും പരമ്പരാഗത ഭക്ഷണമേളയും ഇതിനൊപ്പം സംഘടിപ്പിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പരമ്പരാഗത മത്സരങ്ങളും അരങ്ങേറും. ചെമ്മരിയാടുകളുടെ ആലയങ്ങളുടെ അവതരണം (ഷീപ്പ് ബാണ് പ്രസേൻറഷന്), കരകൗശല കൈത്തറി ഉൽപന്ന പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേള, പരമ്പരാഗത കൂടാരങ്ങള്‍, ചികിത്സ സേവനം എന്നിവയും മേളയുടെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.