ദോഹ: ഖത്തറിെൻറ ഫുട്ബാൾ ഉത്സവത്തെ വരവേറ്റുകൊണ്ട് ഗൾഫ് മാധ്യമം ഒരുക്കുന്ന സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു.
നവംബർ 26 നടക്കുന്ന ഗൾഫ് മാധ്യമം ഫുട്ബാളിലേക്ക് 18 വരെയാണ് രജിസ്ട്രേഷൻ. ഖത്തറിലെ 16 പ്രമുഖ ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്.
നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിലെ വിജയികൾക്കും റണ്ണേഴ്സ് അപ്പിനും കാഷ് അവാർഡും ട്രോഫിയും സമ്മാനമായി നൽകും.
രജിസ്ട്രേഷനായി 5537 3946 നമ്പറിൽ ബന്ധപ്പെടാം. ഇ -മെയിൽ mmqatar@gulfmadhyamam.net.
നവംബർ 21ന് ഫിഫ ലോകകപ്പിെൻറ ഒരു വർഷ കൗണ്ട് ഡൗൺ തുടങ്ങി, നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിനായുള്ള കാത്തിരിപ്പിനിടയിലാവും കളിയാരാധകർക്ക് ആവേശമായി 'ഗൾഫ് മാധ്യമം' ഫുട്ബാൾ പോരാട്ടമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.