ദോഹ: എല്ലാ വഴികളും സംഗീതത്തിലേക്കായിരുന്നു. ഒഴുകിയെ ത്തിയ ആയിരങ്ങൾക്ക് സംഗീതത്തിെൻറയും മെൻറലിസത്തി െൻറ സുന്ദരമണിക്കൂറുകൾ പോയതറിഞ്ഞില്ല. വാക്കായും നോ ക്കായും അനുവാചകരെ ആസ്വാദനത്തിെൻറ പരകോടിയിലെത ്തിച്ച ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസി’ന് ഗംഭീരപരിസമാപ് തി. ‘ഗൾഫ്മാധ്യമം’ വെള്ളിയാഴ്ച ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ ഒരുക്കിയ സംഗീതസദ്യ അവിസ്മരണീയമായതായി കാണികൾ പറഞ്ഞു.
നേരത്തെ സംഗീത പരിപാടി ഖത്തർ ഗവൺമെൻറ് കൾച്ചർ ആൻറ് ആർട് ഡിപ്പാർട്ടുമെൻറ് ഡയറക്ടർ ഹമദ് മുഹമ്മദ് അൽസകീബ ഉദ്ഘാടനം ചെയ്തു. ജി.സി.സി ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചക്കൂട്ടുകൾ ആയിരുന്നു എമ്പാടും.
അനന്തവിസ്മയങ്ങളുെട ആകാശം വേദിയിൽ സൃഷ്ടിക്കപ്പെട്ടു. അതിൽനിന്ന് നക്ഷത്രങ്ങൾ സംഗീതമായി ഒഴുകിയെത്തി. വേദിയോട് സംവദിച്ച് എല്ലാവരെയും സംഗീതത്തിെൻറ സുന്ദര വഴികളിലൂടെ ഗായകർ കൈപിടിച്ച് നടത്തിച്ചു. കൗതുകങ്ങളുടെ കെട്ടുകൾ പൊട്ടിച്ച സംഗീതയാത്ര അവസാനിച്ചത് സദസ്സ് അറിഞ്ഞതേയില്ല. ഗായകൻ ഷഹബാസ് അമനും മെൻറലിസ്റ്റ് ആദിയും ഗായിക സിതാര കൃഷ്ണകുമാറുമായിരുന്നു മുഖ്യാതിഥികൾ. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴലിലൂടെ തഴുകിയെത്തിയ സംഗീതം ഖത്തറിലെ കൊടുംചൂടിൽ മനസ്സും ശരീരവും തണുപ്പിച്ചു. എത്ര കേട്ടാലും മതിവരാത്ത മനസ്സ് കുളിർപ്പിക്കുന്ന കണ്ണുകളെ ഇൗറനണിയിക്കുന്ന ഹൃദയങ്ങളെ പ്രണയാദ്രമാർക്കുന്ന മലയാള സിനിമാഗാനങ്ങൾ ഒരിക്കൽകൂടി പരന്നൊഴുകി. വിഷാദവും പ്രണയവും നിറച്ച ഗസലിെൻറ മാധുര്യം ആസ്വാദകരെ പുതിയ തലത്തിലേക്കെത്തിച്ചു. സിനിമക്കപ്പുറമുള്ള ഇമ്പമുള്ള പാട്ടുകളാൽ സമ്പന്നമായിരുന്നു പരിപാടി. യുവസംവിധായകരായ സക്കരിയ്യ, മുഹ്സിൻ പെരാരി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ അണിയിച്ചൊരുക്കിയത്.
സിനിമ മാത്രമല്ല സ്റ്റേജ് ഷോകളും തങ്ങളുടെ കൈയിൽ ഭദ്രമാണെന്ന് അവർ തെളിയിക്കുകയായിരുന്നു. മനസ്സ് വായിച്ച ആദിയുടെ ‘ഇൻസോമ്നിയ’യുടെ ഇതുവരെ കാണാത്ത ഇനങ്ങൾ ഏവരിലും അമ്പരപ്പും കൗതുകവും സമ്മാനിച്ചു. സഫാരി ഹൈപർ മാർക്കറ്റ്, സുഭവൻ വില്ലാസ് ആൻഡ് റിസോർട്സ് എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യ പ്രാേയാജകർ. പ്ലാറ്റിനം പാർട്ണർ െസക്യൂറ സെൻറർ. ഡിജിറ്റൽ പാർട്ണർ സീ ഫൈവ്. സ്ട്രാറ്റജിക് പാർട്ണർ ആർഗൺ േഗ്ലാബൽ. വെൽനസ് പാർട്ണർ അലെവിയ മെഡിക്കൽ സെൻറർ. സഫ വാട്ടർ ആൻഡ് സഫ ഗാര്യേജ്, ഗ്രാൻറ്മാൾ ൈഹപർ മാർക്കറ്റ് എന്നിവരാണ് അസോസിയേറ്റ് പാർട്ണർ. അൽസദ്ദ് റെൻറ് എ കാർ, മലബാർ ലൈവ് റസ്റ്റാറൻറ്, അലി ബിൻ അലി പ്രിൻറിങ് പ്രസ്, ബനാന റെസ്റ്റാറൻറ്, സിറ്റി എക്സ്ചേഞ്ച്, ഒാറിയൻറൽ സ്പെയർപാർട്സ് എന്നിവർ സഹപ്രായോജകർ. ക്യൂബ് എൻറർടെയ്ൻമെൻറ് ആണ് ഇവൻറ് പാർട്ണർ. മീഡിയവൺ ചാനൽ ആണ് ടി.വി പാർട്ണർ. 98.6 റേഡിേയാ പാർട്ണർ.
വനാസ ടൈം ആണ് ഒാൺലൈൻ ടിക്കറ്റ് പാർട്ണർ. മീഡിയ പ്രോ ടെക്നിക്കൽ പാർട്ണർ. ഒാക്സിജൻ (വിഡിയോഗ്രഫി). മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയുടെ 40 വർഷത്തെ സംഗീതജീവിതം പ്രമേയമാക്കി കഴിഞ്ഞ വർഷം ഇതേ വേദിയില ‘ഗൾഫ്മാധ്യമം’ ഒരുക്കിയ ചിത്രവർഷങ്ങൾ വൻവിജയമായിരുന്നു. ഒരു വർഷം കഴിയുേമ്പാൾ വ്യത്യസ്ത പ്രമേയവുമായി അതേ വേദിയിൽ ഒരുക്കിയ ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസും’ ഗംഭീര വിജയമായത് ഗൾഫ്മാധ്യമത്തിെൻറ ജനകീയത ഒരിക്കൽകൂടി ഉൗട്ടിയുറപ്പിക്കുന്നതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.