അൽ ദഖീറയിലെ കണ്ടൽ വൃക്ഷങ്ങളുടെ ആകാശ ദൃശ്യങ്ങൾ
ദോഹ: ദോഹ: പച്ചപ്പും തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും നിറഞ്ഞ ഖത്തറിൻെറ മനംമയക്കുന്ന കാഴ്ച പങ്കുവെച്ച് ഖത്തർമ്യൂസിയം ചെയർപേഴ്സൺ കൂടിയായ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി. ലോക കണ്ടൽ വൃക്ഷ ദിനമായ ജൂൈല 26നായിരുന്നു അൽ ദഖീറയിലെ കണ്ടൽക്കാടുകളുടെ മനോഹരമായ ആകാശദൃശ്യങ്ങൾ ശൈഖ മയാസ ട്വിറ്ററിൽ പങ്കുവെച്ചത്.
അറേബ്യൻ നാടുകളിലെ അപൂർവ കാഴ്ചയാണ് കണ്ടൽ സമൃദ്ധമായ ഭൂപ്രദേശങ്ങൾ. കരയും കടലും തമ്മിലുള്ള അതിരുകളിൽ അപൂർവവും മനോഹരവും സമൃദ്ധവുമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ഈ അപൂർവ ആവാസ സംവിധാനം ജീവജാലങ്ങളുടെ നിലനിൽപിനും കാരണമാകുന്നു -എന്ന കുറിപ്പോടെയാണ് ശൈഖ മയാസ നാലു ചിത്രങ്ങൾ പങ്കുവെച്ചത്. 14 ചതുരശ്ര കിലോമീറ്ററിലാണ് ഖത്തറിലെ കണ്ടൽക്കാടുകളുടെ ശേഖരമുള്ളത്. പരിസ്ഥിതി മന്ത്രാലയം അതിജാഗ്രതയോടെയാണ് ഈ പ്രകൃതി സമ്പത്തിനെ സംരക്ഷിക്കുന്നത്. ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് അൽ ദഖീറയിലെ കണ്ടൽ ശേഖരം. ആകർഷണ കേന്ദ്രം കൂടിയാണ് അൽ ദഖീറയിലെ കണ്ടൽ ശേഖരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.