ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കിൻഡർ ഗാർട്ടൻ വിഭാഗത്തിൽ നടന്ന ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷത്തിൽനിന്ന്
ദോഹ: ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കിൻഡർ ഗാർട്ടൻ വിഭാഗം ഗ്രാൻഡ് പാരന്റ്സ് ഡേ ആഘോഷിച്ചു. കുടുംബത്തിന്റെ വലിയ സമ്പത്തായ മുത്തച്ഛനെയും മുത്തശ്ശിയെയും ആദരിക്കാൻ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ കിൻഡർ ഗാർട്ടൻ വിദ്യാർഥികൾക്ക് ആഘോഷം അവസരമൊരുക്കി. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സംസാരിച്ചു.
ഗ്രാൻഡ് പാരന്റ്സിനായി സംഘടിപ്പിച്ച വിവിധ ഗെയിമുകളിൽ അവർ ആവേശത്തോടെ പങ്കെടുത്തു. നറുക്കെടുപ്പിലൂടെ ഏറ്റവും ഭാഗ്യവാനായ ഗ്രാൻഡ് പാരന്റിനെയും തിരഞ്ഞെടുത്തു. സ്കൂൾ അധികൃതരും വിദ്യാർഥികളും ഗ്രാൻഡ് പാരന്റ്സും പരിപാടിയിൽ പങ്കെടുത്തു. കിൻഡർ ഗാർട്ടൻ വിഭാഗത്തിലെ അധ്യാപകരായ സി.എ. മാർയും ആൻസി സജിലും പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.