ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷൻ സമാപന ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഡ്രൈവ് യുവർ ഡ്രീം മെഗാ പ്രമോഷന് ആവേശകരമായ സമാപനം. ആറുഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പിലൂടെ തെരെഞ്ഞെടടുത്ത എല്ലാ ഭാഗ്യവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. 50 ഭാഗ്യ വിജയികൾക്ക് 2000 ഖത്തർ റിയൽ കാഷ് പ്രൈസും 10 വിജയികൾക്ക് ഹ്യൂണ്ടായ് ബ്രാൻഡ് ന്യൂ അക്‌സെന്റ് കാറുകളും ആണ് ഈ പ്രമോഷനിലൂടെ സമ്മാനമായി നൽകിയത്.
ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ നിന്നും വെറും 50 റിയാലിനോ അതിനു മുകളിലോ ഷോപ് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിച്ച റാഫിൾ കൂപ്പണു കളിൽ നിന്നും ഖത്തർ മിനിസ്ട്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സുതാര്യമായ നറുക്കെടുപ്പിലൂടെയാണ് ഓരോ വിജയിയെയും തെരഞ്ഞെടുത്തത്.
പുത്തൻ പുതിയ കാറുകളും കാഷ് പ്രൈസുകളും ഒട്ടേറെ സർപ്രൈസുകളുമായി ഗ്രാൻഡ് മാളിന്റെ പുതിയ മെഗാ പ്രമോഷൻ ജൂലൈ മുതൽ ആരംഭിക്കും. കൂടാതെ നിരവധി സർപ്രൈസ് സമ്മാനങ്ങൾ ഉൾപ്പെടുന്ന ഈ പ്രമോഷനിൽ എല്ലാ മാസവും നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുക്കുമെന്നും, ഈ അവസരം എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.