ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ‘ജാക്ക്പോട്ട് ജേണി’ മെഗാ പ്രമോഷൻ മൂന്നാംഘട്ട നറുക്കെടുപ്പ്
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ‘ജാക്ക്പോട്ട് ജേണി’ മെഗാ പ്രമോഷന്റെ മൂന്നാം ഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ്, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. വിജയികൾക്ക് 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള കാഷ് വൗച്ചറുകൾ സമ്മാനമായി ലഭിക്കും.
ജൂലൈ മൂന്നിനു തുടങ്ങി ഡിസംബർ 25 വരെ നീളുന്ന റാഫിൾ പ്രമോഷനിൽ ഉപഭോക്താക്കൾക്ക് 10 പുതിയ മോഡൽ ഹ്യൂണ്ടായ് വെന്യൂ കാറും 1,50,000 റിയാലിന്റെ കാഷ് വൗച്ചറുകളും സമ്മാനം നേടാനുള്ള അവസരം ഗ്രാൻഡ് മാൾ ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെ ഏതെങ്കിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് / ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽനിന്നും 50 റിയലിനോ അതിനു മുകളിലോ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കെടുക്കാം. ഓരോ സീസണിലും നടന്നു വരുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകൾ, സ്വർണ ബാറുകൾ, കാഷ് പ്രൈസുകൾ തുടങ്ങിയ റിവാർഡുകൾ നൽകിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാൻ ഗ്രാൻഡ് മാളിന് സാധിച്ചിട്ടുണ്ട്. ലക്കി ഡ്രോ വേളയിൽ സി.ഇ.ഒ ശരീഫ് ബി.സി, അഡ്മിൻ മാനേജർ നിതിൽ, ഏരിയ മാനേജർ ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദീഖ്, മാൾ മാനേജർമാരായ സുമേഷ്, കാർത്തിക് മറ്റു മാനേജ്മെന്റ് അംഗങ്ങൾ സന്നിഹിതരായിരുന്നു.
ഇതിനു പുറമെ എല്ലാ വിഭാഗങ്ങളിലുമായി നിരവധി ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ഗ്രാൻഡ് മാൾ /ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്ലറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. അടുത്ത നറുക്കെടുപ്പ് ഒക്ടോബർ 23ന് നടക്കും. ഈ അവസരങ്ങൾ എല്ലാ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തണമെന്ന് ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.