ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ‘ഗ്രാൻഡ് ഫൺ ഈവനിങ്’ വിജയികൾ സർട്ടിഫിക്കറ്റും
സമ്മാനങ്ങളുമായി മാനേജ്മെന്റ് അംഗങ്ങൾക്കൊപ്പം
ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ‘ഗ്രാൻഡ് ഫൺ ഈവനിങ്’
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് മെക്കയിൻസ് ഷോറൂമിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിനിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി വ്യത്യസ്ത പരിപാടികളുമായി ‘ഗ്രാൻഡ് ഫൺ ഈവനിങ്’ സംഘടിപ്പിച്ചു. കളറിങ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, ഡാൻസ് തുടങ്ങിയ പരിപാടികളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പങ്കെടുത്തു.
വിജയികളായ വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ സർഗാത്മകത പരിപോഷിപ്പിക്കുകയും അർഹരായവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും ഗ്രാൻഡ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.