ഗ്രാമഫോൺ ഖത്തർ സംഘടിപ്പിച്ച സ്മരണാഞ്ജലിയിൽ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: പഴയകാലത്തെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി ഗ്രാമഫോൺ ഖത്തർ ‘സ്മരണാഞ്ജലി’സംഗീതപരിപാടി അവതരിപ്പിച്ചു. മലയാളത്തിലെ ചലച്ചിത്രഗാനരംഗത്തെ ഇതിഹാസങ്ങളായ ദേവരാജൻ മാസ്റ്റർ, പി. ഭാസ്കരൻ, വയലാർ, യൂസഫലി കേച്ചേരി, എം.എസ്. ബാബുരാജ്, രാഘവൻ മാസ്റ്റർ, ദക്ഷിണാമൂർത്തി എന്നിവർ അനശ്വരമാക്കിയ ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു ദോഹയിലെ ഗായകർ വേദിയിലെത്തിയത്.
യുവതലമുറ ഗായകരായ റിയാസ് കരിയാട്, ബിനു അബ്രഹാം, ശിവപ്രിയ സുരേഷ്, മൈഥിലി പ്രവീൺ ഷേണായ്, റശാദ് ഖുറൈഷി, മുഹമ്മദ് ഉസ്മാൻ എന്നിവർ ചേർന്ന് അതിമനോഹരമായി ആലപിച്ചു. ചെയർമാൻ യൂസഫ് ഹമീദ്, ഷംസുദ്ദീൻ പഴുവിൽ, മുഹമ്മദ് ഉസ്മാൻ, റഷാദ് ഖുറൈഷി, മഖ്ദൂം ഇൻസൈറ്റ്, ഡോ. റഷീദ് പട്ടത്ത്, ബിനു ആന്റണി, അശ്റഫ് അമൽത്ത് ഹോസ്റ്റ് - സുബിന വിജയ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.