ദോഹ: സൂഖ് നജദയിൽ പുതിയ ഗോള്‍ഡ് സൂഖിെൻറ പ്രവര്‍ത്തനം തുടങ്ങി. ദി പ്രൈവറ്റ് എന്‍ജിനിയറിങ് ഓഫീസിെൻറ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് പുതിയ സ്വര്‍ണ വിപണി തുറന്നത്. 50ലധികം ഷോപ്പുകള്‍ അടങ്ങിയതാണിത്. മനോഹരമായ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സൂഖില്‍ വിവിധതരം ആഭരണഷോപ്പുകളും ജ്വല്ലറികളുമുണ്ട്. ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്കും അഭിരുചികള്‍ക്കും ഇണങ്ങുന്ന വിധത്തിലാണ് സൂഖ് സംവിധാനിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിനുശേഷം പ്രൈവറ്റ്് എന്‍ജിനിയറിങ് ഓഫീസ് മാനേജിങ് ഡയറക്ടര്‍ നാസര്‍ റാഷിദ് അല്‍നുഐമി പുതിയ സൂഖില്‍ സന്ദര്‍ശനം നടത്തി. ഷോപ്പുകളെക്കുറിച്ചും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആഭരണങ്ങളെക്കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. ഖത്തറിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രത്യേകിച്ച് ഗള്‍ഫ്, അറബ് രാജ്യങ്ങളുടേതുള്‍പ്പടെ അഭിരുചിക്കിണങ്ങുന്ന വിധത്തിലാണ് ആഭരണങ്ങള്‍.
വിവിധങ്ങളായ രാജ്യാന്തര ഡിസൈനുകളും ഇവിടെ ലഭ്യമാണ്. ഒരു കുടക്കീഴില് 50 ഷോപ്പുകളെ കൂട്ടിയിണക്കുകയാണ് ഗോള്‍ഡ് സൂഖിലൂടെയെന്ന് സൂഖ് വാഖിഫ് ഡയറക്ടര്‍ മുഹമ്മദ് അല്‍സലേം പറഞ്ഞു. ആഭരണങ്ങളും മഞ്ഞസ്വര്ണവും വില്‍ക്കുന്ന പ്രധാനപ്പെട്ട ജ്വല്ലറി സ്റ്റോറുകളെല്ലാം പൂതിയ സൂഖിലുണ്ടാകും. സൂഖിലെ രണ്ടാം നില വര്‍ക്ക്ഷോപ്പായി ഉപയോഗിക്കാനാകും. നിലവില്‍ അല്ഗാനിമില് ഗോള്‍ഡ് സൂഖ് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വര്‍ണ വില്‍പ്പനക്കായി സര്‍ട്ടിഫിക്കറ്റ് പുറപ്പെടുവിക്കുന്നതിനുള്ള ഓഫീസ് ഉടന്‍തന്നെ സൂഖിനുള്ളില്‍ തുറക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.