ജി.സി.സി വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ നിർവഹിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഒന്നാമത് ജി.സി.സി വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം തുമാമ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ടീ സ്റ്റോപ് പ്രതിനിധികളായ ഫവാസ്, നബീൽ ഐ.സി.ബി.എഫ്, ഐ.സി.സി, ഐ.എസ്.സി പ്രതിനിധികൾ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
വെള്ളിയാഴ്ച മൂന്ന് മണി മുതൽ റയ്യാനിലെ അബ്സല്യൂട്ട് സ്പോർട്സ് വടംവലി സ്ലാബ് കോർട്ടിൽ നടക്കുന്ന മത്സരത്തിൽ ഖത്തർ, യു.എ.ഇ, സൗദി, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നായി 20ൽ പരം ടീമുകളാണ് പങ്കെടുക്കുന്നത്.
വിജയികൾക്ക് 25,000ത്തിൽ പരം ഖത്തർ റിയാലിന്റെ കാഷ് പ്രൈസും, പടുകൂറ്റൻ ട്രോഫിയും സമ്മാനിക്കുമെന്ന് സ്പോർട്സ് വിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.