ഖ​ത്ത​ർ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​റി​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​ന​ദ് യോ​ഗ​ത്തി​നി​ടെ

ജി.സി.സി രാജ്യങ്ങളിലെ സാമൂഹികകാര്യ മന്ത്രിമാർ യോഗം ചേർന്നു

ദോഹ: ജി.സി.സി രാജ്യങ്ങളിലെ സാമൂഹികകാര്യ മന്ത്രിമാർ ചൊവ്വാഴ്ച ദോഹയിൽ ഏകോപന യോഗം ചേർന്നു. സാമൂഹിക വികസന, കുടുംബമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദിന്റെ നേതൃത്വത്തിലാണ് ഖത്തർ പ്രതിനിധി സംഘം യോഗത്തിൽ പങ്കെടുത്തത്.

ദോഹ, ഗൾഫ് മേഖലയിലെ സാമൂഹിക വികസന മേഖലയിലെ ഏകോപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുപുറമെ ജനുവരി 25, 26 തീയതികളിൽ നടക്കുന്ന അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ 42ാമത് യോഗത്തിന്റെ അജണ്ടയിലെ വിഷയങ്ങളും ചർച്ച ചെയ്തു.

കുടുംബം, ബാല്യം, ഭിന്നേശേഷിക്കാരുടെയും വയോധികരുടെയും അവകാശങ്ങൾ, ദാരിദ്ര്യ നിർമാർജനം, സാമൂഹിക പരിചരണം തുടങ്ങിയ നിരവധി വിഷയങ്ങൾ അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ യോഗം ചർച്ച ചെയ്യും.

Tags:    
News Summary - GCC Ministers of Social Affairs held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT