ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ പങ്കെടുത്ത വിവിധ
രാജ്യങ്ങളുടെ തലവന്മാർ
ദോഹ: ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ ജി.സി.സി വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി പങ്കെടുത്തു. ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളും യോഗത്തിൽ ചർച്ചയായി. രാജ്യന്റെ സുരക്ഷ സംരക്ഷിക്കുന്നതിനും പരമാധികാരം നിലനിർത്തുന്നതിനും ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ഐക്യദാർഢ്യവും ജി.സി.സി രാജ്യങ്ങൾ ആവർത്തിച്ചു.
മേഖലയിലെയും അന്തർദേശീയതലങ്ങളിലെയും പുതിയ സംഭവവികാസങ്ങളും യോഗം ചർച്ച ചെയ്തു. സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകളുമായി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും യോഗം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.