‘ദോ​ഹ​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഷ​ഹ​ബാ​സ് പാ​ടു​ന്നു’​ഗ​സ​ൽ​സ​ന്ധ്യ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

ഷ​ഹ​ബാ​സ് അ​മ​ന്റെ ഗ​സ​ൽ​സ​ന്ധ്യ 17ന്

ദോ​ഹ: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​ൻ ഷ​ഹ​ബാ​സ് അ​മ​ൻ ദോ​ഹ​യി​ൽ പാ​ടാ​നെ​ത്തു​ന്നു. ‘ദോ​ഹ​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഷ​ഹ​ബാ​സ് പാ​ടു​ന്നു’​എ​ന്ന ഗ​സ​ൽ​സ​ന്ധ്യ ഫെ​ബ്രു​വ​രി 17ന് ​അ​ൽ അ​റ​ബി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജെ​ഫെ മീ​ഡി​യ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി വൈ​കീ​ട്ട് 7.30 മു​ത​ൽ 10.30 വ​രെ​യാ​ണ്.

ഷൂ​രൂ​ക് അ​ൽ ദോ​ഹ, ജെ​ഫെ മീ​ഡി​യ, വി​ന്റേ​ജ് ന​ഴ്സി​ങ് സ​ർ​വി​സ​സ്, ദോ​ഹ വേ​വ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സാ​ര​ഥി​ക​ളാ​യ തൗ​ഫീ​ഖ് ജ​ബ്ബാ​ർ, ഷി​ഹാ​ബ് ഷ​രീ​ഫ്, സു​ബൈ​ർ പാ​ണ്ട​വ​ത്ത്, മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് എ​ന്നി​വ​ര​ട​ങ്ങി​യ ‘ടീം ​ടി.​എ​സ്.​എ​സ്.​ടി’​എ​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​ണ് പ​രി​പാ​ടി​ക്ക് ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്. കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ​പ​രി​പാ​ടി​യാ​ണി​ത്.

ക​ലാ​പ്രേ​മി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഷ​ഹ​ബാ​സ് അ​മ​ന്റെ ഗ​സ​ൽ​സ​ന്ധ്യ ഒ​രു​ക്കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നും ഖ​ത്ത​റി​ൽ കൂ​ട്ടാ​യ്മ​ക്കു കീ​ഴി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ബി​സി​ന​സ് രം​ഗ​ത്ത് പ്ര​യോ​ജ​ന​ക​ര​മാ​യ എ​ക്സി​ബി​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഷി​ഹാ​ബ് ഷ​രീ​ഫ്, സു​ബൈ​ർ പാ​ണ്ട​വ​ത്ത്, മു​ഹ​മ്മ​ദ് ത്വ​യ്യി​ബ്, തൗ​ഫീ​ഖ് ജ​ബ്ബാ​ർ, അ​ൻ​വ​ർ ഹു​സൈ​ൻ, പി.​പി. ഷാ​ന​വാ​സ് എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - gazalsandhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT