ദോഹ: പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി നാല് ഫെറി ടെർമിനലുകൾ നിർമിക്കുന്നു. ലുസൈൽ, ദോഹ തുറമുഖം, ഹമദ് രാജ്യാന്തര വിമാനത്താവളം, പേൾ എന്നിവിടങ്ങളിലാണ് ഫെറി ടെർമിനലുകൾ വരുന്നത്. നിർമാണം തുടങ്ങുന്നതിന് പദ്ധതികൾ സമർപ്പിച്ചതായി ഗതാഗത വാർത്ത വിനിമയ മന്ത്രാലയം അറിയിച്ചു. പൊതുഗതാഗത സംവിധാനം ക്ലീൻ എനർജിയിലേക്ക് മാറുന്നതിെൻറ ഭാഗമായി പാർക്ക് ആൻഡ് റൈഡ്, ബസ് ടെർമിനലുകൾ, ഫെറി ടെർമിനലുകൾ, ബസ് ഡിപ്പോകൾ എന്നിവയാണ് ഒരുങ്ങുന്നതെന്നും അധികൃതർ വ്യക്തമാക്കി.
2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പൊതുഗതാഗത സംവിധാനത്തിെൻറ സമഗ്രത ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ പരിസ്ഥിതി സൗഹൃദ ഇലക്േട്രാണിക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ ആഗോളതലത്തിൽ ഖത്തറിെൻറ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുകയെന്നതും ഇതിെൻറ ലക്ഷ്യങ്ങളിൽപെടുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.
ഇതിെൻറ ആദ്യപടിയായി പാർക്ക് ആൻഡ് റൈഡ് പദ്ധതിയാണ് നടപ്പാക്കുകയെന്ന് ഗതാഗതമന്ത്രാലയം വ്യക്തമാക്കി. അൽ വക്റ, അൽ ഖസ്സാർ എന്നിവിടങ്ങളിൽ നേരേത്ത പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. ലുസൈൽ, എജ്യുക്കേഷൻ സിറ്റി എന്നിവിടങ്ങളിലെ പദ്ധതി അവസാനത്തോടടുക്കുകയാണെന്നും സമീപഭാവിയിൽ തന്നെ തുറന്നു കൊടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഴ് ബസ് ടെർമിനലുകളാണ് േപ്രാഗ്രാമിനു കീഴിലെ മറ്റൊരു പദ്ധതി. േപ്രാഗ്രാമിെൻറ രണ്ട്, മൂന്ന് പാക്കേജുകളിലാണ് ഈ പദ്ധതി പൂർത്തിയാക്കുക. ലുസൈൽ, അൽ വക്റ, അൽ സുഡാൻ, എജ്യുക്കേഷൻ സിറ്റി, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ ടെർമിനലുകളുടെ നിർമാണം 68 ശതമാനം പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. ഈ വർഷം മൂന്നാം പാദത്തോടെ പദ്ധതി പൂർത്തിയാകും. മുശൈരിബ്, അൽ ഗറാഫ എന്നിവിടങ്ങളിലെ ബസ് ടെർമിനലുകളുടെ നിർമാണം 31 ശതമാനം പൂർത്തിയായി.
അടുത്ത വർഷം ആദ്യ പാദത്തോടെ ഇവയുടെ നിർമാണവും പൂർത്തിയാകും. നാലാം പാക്കേജിലാണ് ഫെറി ടെർമിനലുകളുടെ നിർമാണം. വാട്ടർ ടാക്സികൾക്കാവശ്യമായ പാർക്കിങ് സൗകര്യത്തോടെയാണ് ടെർമിനലുകൾ നിർമിക്കുന്നത്. വെസ്റ്റ്ബേയിൽ ഒരു ബസ് ടെർമിനലും ഇതിെൻറ ഭാഗമായി നിർമിക്കും. നിർമാണം ആരംഭിക്കുന്നതിനായി പദ്ധതി സമർപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.
പാക്കേജ് അഞ്ചിൽ നാല് ബസ് ഡിപ്പോകളുടെ നിർമാണമാണ് നടക്കുക. ലുസൈൽ, അൽ റയ്യാൻ, വക്റ, ന്യൂ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലാണ് ഡിപ്പോകൾ വരുന്നത്. ബസ് പാർക്കിങ് സൗകര്യത്തോടൊപ്പം ഇലക്ട്രിക് ബസുകളുടെ ചാർജിങ്ങിനായുള്ള സംവിധാനവും ഇവിടെ സജ്ജമാക്കും. ലുസൈലിലെ ബസ് ഡിപ്പോ പൂർണമായും സൗരോർജത്തിലായിരിക്കും പ്രവർത്തിക്കുക. പദ്ധതി പൂർത്തിയാകുന്നതോടെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന മേഖലയിലെ ആദ്യ ബസ് ഡിപ്പോ ആയി ലുസൈൽ അറിയപ്പെടും. ലോകകപ്പിന് മുന്നോടിയായി എല്ലാ പദ്ധതികളും പൂർത്തിയാക്കാനാണ് മന്ത്രാലയത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.