Posted On
date_range Updated On
date_range ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് ഖത്തർ അമീറും
ദോഹ: ശനിയാഴ്ച രാവിലെ നടക്കുന്ന ചാൾസ് രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലണ്ടനിലെത്തി. വ്യാഴാഴ്ചയോടെയാണ് അമീർ ഖത്തറിന്റെ സംഘത്തെ നയിച്ച് ലണ്ടനിലെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി അമീർ കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച രാവിലെയാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി സ്ഥാനമേൽക്കുന്നത്. ലോക രാഷ്ട്രനേതാക്കളുടെ വലിയനിര തന്നെയാണ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.