ദോഹ: അന്തരീക്ഷ താപനില 40 ഡിഗ്രിസെൽഷ്യസിന് മുകളിൽ ആണങ്കിലും അതുകൊണ്ടൊന്നും റമദാൻ ആദ്യദിനത്തിെൻറ പ്രഭയെ തെല്ലും കെടുത്താൻ കഴിഞ്ഞില്ല എന്നാണ് വിശ്വാസികളുടെ പൊതുവെയുള്ള പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നത്. വ്രതകാലത്തിലേക്ക് പ്രവേശിച്ചതിെൻറ സന്തോഷം ഏവരിലും പ്രകടമായിരുന്നു. പുറംേജാലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ആദ്യ ദിനത്തിലെ നോമ്പ് അനുഭവത്തെ കുറിച്ച് സന്തോഷത്തോടെയാണ് പ്രതികരിച്ചത്. മസ്ജിദുകളിലെ നമസ്ക്കാരത്തിൽ പെങ്കടുക്കാൻ പതിവിലും വലിയ ജനനിബിഡമായിരുന്നു. അസർ കഴിഞ്ഞശേഷം ഇഅ്ത്തിക്കാഫ് ഇരിക്കാൻ പള്ളികളിലേക്ക് ഒഴുക്കായിരുന്നു. പള്ളികളിലും നോമ്പ് തുറക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനുപുറമെ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്ത്താറുകളും നടന്നു. തൊഴിലാളികൾക്കും പ്രവാസികളായ താഴ്ന്ന വരുമാനക്കാർക്കും േവണ്ടി വിവിധ സ്ഥലങ്ങളിലും ഇഫ്താറുകൾ നടന്നു. റമദാൻ പ്രമാണിച്ച് തൊഴിൽ സമയം ആറ് മണിക്കൂറാക്കിയിട്ടുണ്ട് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.